ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രമാണ് 'ഐഡന്റിറ്റി'. മികച്ച പ്രതികരണം നേടിയ സിനിമ ആഗോള ബോക്സ് ഓഫിസിൽ നിന്ന് 40 കോടിയോളമാണ് നേടിയത്. കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും ഗംഭീര റെസ്പോൺസാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സീ 5 വിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടി റിലീസിനു ശേഷം ലഭിക്കുന്നത്.
#Identity on ZEE5 is an engaging thriller to watch on OTT.The first half is well layered and the plot is interesting. Second half kinda takes a convenient approach.Nevertheless it’s a good watch on OTT for the three main characters
സിനിമയിലെ ട്വിസ്റ്റുകൾ ഞെട്ടിച്ചെന്നും ജേക്സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം മികച്ചതായിട്ടുണ്ടെന്നുമാണ് പ്രേക്ഷക പ്രതികരണം. മികച്ച പ്രകടനമാണ് സിനിമയിൽ തൃഷ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ടവർ എക്സിൽ കുറിക്കുന്നത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും മറ്റൊരു മികച്ച ത്രില്ലർ ആണ് ഐഡന്റിറ്റിയെന്നും പ്രതികരണങ്ങളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Have you catch up with #identity movie...If you haven't watch it on Zee5 OTT available on Malayalam, Tamil, kannada and TeluguQueen #trisha gave a terrific performance...She performed with so much ease 😍9/10 IMDB rating This weekend treat 😁😁Next week VM on the way 🔥🔥 pic.twitter.com/I3ZMIwoVyd
ടൊവിനോ ചിത്രങ്ങളെല്ലാം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന പതിവ് രീതിയിൽ നിന്നു മാറിയാണ് ഐഡന്റിറ്റി സീ 5 വിൽ പ്രദർശനത്തിനെത്തുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിലെത്തിച്ചത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ എന്ന ലേബലോടെ എത്തിയ 'ഐഡന്റിറ്റി'യുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലൻ ജേക്കബും നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
Bagundi movie. #Identity BMG Ramp @JxBe
#Identity on @ZEE5Tamil @ttovino at his best 🔥🔥🔥Good to watch 👌Cake walk role for #Vinay 🔥🔥🔥
സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്.
Content Highlights: Tovino film Identity gets good response after OTT release