'ഡ്രൈവ് ചെയ്യുമ്പോൾ പതുക്കെ പോകുന്നത് തന്ത വൈബല്ല, ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്': ആസിഫ് അലി

'നമ്മൾക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാൾ നമ്മൾ കാരണം ഒന്നും അറിയാതെ റോഡിൽ കൂടെ നടന്നു പോകുന്ന ഒരാൾക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്.'

റോഡപകടങ്ങൾ വല്ലാതെ വ്യാപിക്കുന്ന ഈ കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി നടൻ ആസിഫ് അലി രംഗത്ത്. നമ്മുടെ അശ്രദ്ധ കാരണം വേറൊരാൾക്ക് അപകടം ഉണ്ടാകരുതെന്നും റോഡിൽ വണ്ടിയോടിക്കുന്ന ഒരാൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് അല്ലെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ മാരത്തണിൽ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം.

'ഇവിടെ എല്ലാവരും സൂചിപ്പിച്ചത് ചെറുപ്പക്കാരുടെ ശ്രദ്ധക്കുറവാണ്. എന്റെ അനുഭവത്തിൽ നിന്ന് ഒരുകാര്യം പറയാം, പയ്യെ പോകുന്നത് തന്ത വൈബ് അല്ല. ഇപ്പോൾ അങ്ങനെയൊരു സംസാരം ഉണ്ട്. സ്പീഡിൽ വണ്ടിയോടിക്കുന്ന ആൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് ആണെന്ന്. എന്നാൽ അത് നമ്മൾ കുറച്ചുകൂടെ ശ്രദ്ധിക്കുന്നതാണ്, കാര്യങ്ങൾ തിരിച്ചറിയുന്നതാണ്, ഉത്തരവാദിത്തത്തോടെ പൊരുമാറുന്നതാണ്. നമ്മൾക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാൾ നമ്മൾ കാരണം ഒന്നും അറിയാതെ റോഡിൽ കൂടെ നടന്നു പോകുന്ന ഒരാൾക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതിനൊരു കാരണക്കാരൻ നമ്മൾ ആവാതിരിക്കണം. ആസിഫ് അലി പറഞ്ഞു.

Also Read:

Entertainment News
സംവിധായകൻ പറഞ്ഞു, ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണം, ആളുകൾക്ക് അത് മതി!; ദുരനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

ഈ അടുത്ത് ഞാൻ പള്ളിയിൽ ജുമാ നമസ്കാരത്തിന് ചെന്നപ്പോൾ അവിടെ പറഞ്ഞൊരു കാര്യം വല്ലാതെ എനിക്ക് മനസിൽ തട്ടി. നമ്മൾ രാവിലെ കുളിച്ച് മാറ്റി ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ നമുക്കറിയില്ല, ഒരുപക്ഷേ, നമ്മുടെ മയ്യത്ത് കുളിപ്പിക്കാൻ വേണ്ടി മറ്റൊരാളാണോ ഈ ഷർട്ടിന്റെ ബട്ടൺ ഊരുകയെന്നത്. അത്രയും ചെറുതാണ് ജീവിതം. അങ്ങനെ ഒരു അവസരത്തിൽ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യം ഉത്തരവാദിത്തത്തോടെ പൊരുമാറുക എന്നത് മാത്രമാണ്,' ആസിഫ് അലി പറഞ്ഞു.

Content Highlights: Asif Ali said that slow driving is a sense of responsibility

To advertise here,contact us