വരവേൽപ്പിന് മാറ്റമില്ല, ലേറ്റായാലും ഹെവി റെസ്പോൺസ് തന്നെ!, തെലുങ്ക് പ്രേക്ഷകരെയും ഞെട്ടിച്ച് 'മദ ഗജ രാജ'

12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തിയിരുന്നു.

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് തമിഴിൽ ലഭിച്ചതും. ഇപ്പോൾ ചിത്രം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്.

ഇന്ന് തിയേറ്ററുകളിലെത്തിയ സിനിമ തെലുങ്ക് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യതയാണ് നേടുന്നത്. നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ സിനിമയെ പ്രകീർത്തിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സിനിമ ആദ്യദിനത്തിൽ രണ്ടുകോടിയോളം രൂപ നേടിയേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തിയിരുന്നു. മദ ഗജ രാജയിലെ സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Also Read:

Entertainment News
'കുതിര ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും'; ഫഹദ് ചിത്രത്തിന്റെ അപ്ഡേറ്റുമായി നിർമാതാവ്

അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.

Content Highlights: Madha Gaja Raja Telugu box office perfomance

To advertise here,contact us