മുംബൈ തെരുവിലെ ‘ഗുഹാമനുഷ്യൻ' ആമിർ ഖാൻ അല്ല; വ്യക്തത വരുത്തി അടുത്ത വൃത്തങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു അന്ദേരിയിലെ തെരുവില്‍ ജട പിടിച്ച മുടിയും താടിയുമായി ഗുഹാമനുഷ്യന്റെ രൂപത്തിൽ ഒരാൾ പ്രത്യക്ഷപ്പെട്ടത്

തിരക്കേറിയ മുംബൈ നഗരത്തിലൂടെ ഒരു ‘ഗുഹാമനുഷ്യൻ' നടന്നുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇത് ബോളിവുഡ് നടൻ ആമിർ ഖാനാണെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. എന്നാൽ ആ വീഡിയോയിൽ കാണുന്നത് ആമിറിനെയല്ല എന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് നടനോട് അടുത്ത വൃത്തങ്ങൾ.

ഗുഹാമനുഷ്യനെപോലെ വസ്ത്രം ധരിച്ച് മുംബൈ നഗരത്തിലൂടെ നടന്നത് ആമിർ ഖാനല്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

Also Read:

Entertainment News
അർജുൻ റെഡ്‌ഡിയിലേക്ക് സായി പല്ലവിയെ ആലോചിച്ചു, അവർ സ്ലീവ്‍ലെസ് പോലും ധരിക്കില്ല എന്ന് മറുപടി: സന്ദീപ് റെഡ്‌ഡി

കഴിഞ്ഞ ദിവസമായിരുന്നു അന്ദേരിയിലെ തെരുവില്‍ ജട പിടിച്ച മുടിയും താടിയുമായി ഗുഹാമനുഷ്യന്റെ രൂപത്തിൽ ഒരാൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ആമിർ ഖാനാണെന്ന തരത്തിൽ വാർത്തകളും വന്നു. ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക് എന്നും വാർത്തകൾ പ്രചരിച്ചു.

ഒരു പരസ്യചിത്രീകരണത്തിന്‍റെ ഭാഗമായി ആമിര്‍ ഖാന്‍ ഗുഹ മനുഷ്യന്‍റെ രൂപത്തിലേക്ക് മാറുന്ന മേക്കപ്പ് വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലൂടെ നടന്ന വെെറല്‍ വീഡിയോയിലെ ഗുഹാ മനുഷ്യന്‍ ആമിര്‍ ഖാന്‍ ആണെന്ന് രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

Also Read:

Entertainment News
മമ്മൂട്ടിയുടെ ആ കിടിലൻ ഡാൻസ് ഇതാ; 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' വീഡിയോ ഗാനം പുറത്ത്

അതേസമയം 'താരേ സമീൻ പർ' എന്ന ഏറെ ശ്രദ്ധേയമായ സിനിമയുടെ തുടർച്ചയായ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആമിർ ഖാൻ ദർശീൽ സഫാരിയുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഈ വർഷത്തിന്റെ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Caveman In Mumbai Streets was not Aamir Khan says close sources

To advertise here,contact us