'മെഗാ ഫാമിലി' എന്ന് വിളിക്കപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും തെലുങ്ക് നടൻ അല്ലു അര്ജുനും തമ്മിൽ ഭിന്നതയുണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പുഷ്പ 2 എന്ന സിനിമയുടെ റിലീസ് സമയത്ത് ഇത്തരം വാർത്തകളും അത് സംബന്ധിച്ച തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ, അല്ലു അര്ജുന്റെ പിതാവും തെലുങ്കിലെ മുന്നിര നിര്മ്മാതാവുമായ അല്ലു അരവിന്ദ് രാം ചരണിനെ പരിഹസിച്ചുവോ എന്ന ചർച്ചകളിലാണ് സോഷ്യൽ മീഡിയ.
തണ്ടല് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ രാം ചരണിന്റെ ഗെയിം ചേഞ്ചർ എന്ന സിനിമയുടെ നിർമാതാവ് ദിൽ രാജുവും അല്ലു അരവിന്ദും വേദി പങ്കിട്ടിരുന്നു. ഈ സമയം ദിൽ രാജുവിന്റെ മുൻസിനിമകളെക്കുറിച്ച് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
'ദിൽ രാജു അടുത്തിടെ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ ഒരു ചിത്രം പൊളിഞ്ഞു, മറ്റൊരു സിനിമ വിജയിച്ചു. പിന്നീട്, ആദായനികുതി വകുപ്പിൻ്റെ റെയ്ഡിന് വിധേയനായി. ഒരാഴ്ചയ്ക്കുള്ളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു,' എന്നാണ് അല്ലു അരവിന്ദ് തമാശ രൂപേണ പറഞ്ഞത്. ദിൽ രാജുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അല്ലു അരവിന്ദ് രാം ചരണിനെയാണ് പരിഹസിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നത്.
What can we expect from them 🤷Nee failures ni celebrate cheskuntunnaru chustunnava @AlwaysRamCharan 😄 pic.twitter.com/yMPFQEVIWt
അതേസമയം ഗെയിം ചേഞ്ചറിന്റെ പരാജയത്തെത്തുടർന്ന് ചിത്രത്തിന്റെ നഷ്ടം നികത്താൻ ദിൽ രാജുവിനു വേണ്ടി രാം ചരൺ ഒരു ചിത്രം ഉടൻ ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ട്. ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ഗെയിം ചേഞ്ചർ ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ് ചെയ്തത്. നിർമാതാവായ ദിൽ രാജുവിന് 100 കോടിയിലധികം രൂപയുടെ നഷ്ടമാവും, ചിത്രം കാരണം ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Did Allu Aravind take a subtle dig at Ram Charan's Game Changer's failure