നാഗചൈതന്യയുടെ ഗംഭീര പ്രകടനത്തോട് നീതി പുലർത്താനായി ഞാൻ എന്റെ ഭാഗം റീഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു; സായ് പല്ലവി

ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്

നാഗചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന ആക്ഷൻ റൊമാന്റിക് സിനിമയാണ് 'തണ്ടേൽ'. വലിയ പ്രതീക്ഷകളുമായി എത്തുന്ന സിനിമ ഫെബ്രുവരി 7 തെലുങ്കിലും തമിഴിലുമായി പ്രദർശനത്തിനെത്തും. ഇപ്പോഴിതാ സിനിമയിലെ നാഗചൈതന്യയുടെ അഭിനയത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സായ് പല്ലവി. സിനിമയിലെ ഒരു രംഗത്തിലെ നാഗചൈതന്യയുടെ പ്രകടനം കണ്ട് തന്റെ ഭാഗം റീഷൂട്ട് ചെയ്യാനായി താൻ ആവശ്യപ്പെട്ടെന്ന് നടി സായ് പല്ലവി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.

Also Read:

Entertainment News
പുരസ്‌കാര തിളക്കത്തിൽ സബ്രീന കാര്‍പെന്‍ററും ബിയോൺസിയും ഡോച്ചിയും; 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു

'സിനിമയിലെ ഒരു രംഗത്തിൽ അതിഗംഭീര പ്രകടനമായിരുന്നു നാഗചൈതന്യ കാഴ്ചവെച്ചത്. ആ സീൻ കഴിഞ്ഞ ഉടൻ ഞാൻ എന്റെ സീൻ റീഷൂട്ട് ചെയ്യണമെന്ന് സംവിധായകനോട് പറഞ്ഞു. കാരണം എന്റെ പ്രകടനം നാഗചൈതന്യയുടെ ആ മികച്ച അഭിനയത്തിനൊപ്പം മാച്ച് ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനത്തോട് നീതി പുലർത്താൻ ആ പ്രധാന രംഗം ഇനിയും മികച്ചതാക്കണമെന്ന് എനിക്ക് തോന്നി', സായ് പല്ലവി പറഞ്ഞു. നാഗചൈതന്യയും സായ് പല്ലവിയും അവതരിപ്പിക്കുന്ന രാജു, ബുജ്ജി എന്നിവരുടെ പ്രണയമാണ് ചിത്രം പറയുന്നത്.

Also Read:

Entertainment News
'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്', പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി ചിലമ്പരശൻ; ആവേശത്തിൽ ആരാധകർ

ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം നാഗചൈതന്യയും സായ് പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം ശ്യാംദത്തും, പ്രൊഡക്ഷൻ ഡിസൈൻ ശ്രീനാഗേന്ദ്ര തങ്കാലയും സംഗീതം ദേവി ശ്രീ പ്രസാദും നിർവ്വഹിക്കുന്നു. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടിയ 'കാർത്തികേയ 2' എന്ന സിനിമയ്ക്ക് ശേഷം ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlights: I requested to reshoot my scene after watching Nagachaithanya perform says Sai pallavi

To advertise here,contact us