സായിദ് മസൂദിനും എസ്തപ്പാനും ഒപ്പം രം​ഗൻ ചേട്ടനും!, ഇനി ഫഹദ് എങ്ങാനും എമ്പുരാനിൽ ഉണ്ടോയെന്ന് ആരാധകർ

AD HERE 'സായിദ് മസൂദിനും രംഗയ്ക്കുമൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജിനും ഫഹദ് ഫാസിലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

'സായിദ് മസൂദിനും രംഗയ്ക്കുമൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എമ്പുരാനിൽ ഫഹദ് ഫാസിലിന്റെ സർപ്രൈസ് എൻട്രി ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

നേരത്തെ ചിത്രം ഐമാക്സിലും റിലീസിനെത്തുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകിയിരുന്നത്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിൽ എത്തുകയാണെങ്കിൽ അത് കളക്ഷൻ വലിയ തോതിൽ വർധിപ്പിക്കാൻ കാരണമാകും. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് പുറത്തുവിട്ട ടീസർ നൽകിയിരുന്നത്.

Also Read:

Entertainment News
റിലീസ് വൈകിയിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ട്; 'വിടാമുയർച്ചി' സിനിമയുടെ കിടിലൻ മേക്കിങ് വീഡിയോ പുറത്ത്

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Mohanlal shared the picture with Prithviraj and Fahadh Faazil

To advertise here,contact us