ചെമ്പൻ വിനോദിനൊപ്പം ശ്രീനാഥ് ഭാസി, 'ഇടി മഴ കാറ്റ്' ചിത്രത്തിന്റെ ടീസർ പുറത്ത്

കേരളം-ബം​ഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്

ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ഇടി മഴ കാറ്റ്' എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറിൽ പരാമർശിക്കുന്നുണ്ട്. ജിഷ്ണു പുന്നകുളങ്ങര, സരീ​ഗ് ബാല​ഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ്മെയിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കഥയും സംഭാഷണവും അമൽ പിരപ്പൻകോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേർന്നാണ് തയ്യാറാക്കിയത്.

കേരളം-ബം​ഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാൾ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് എത്തുമ്പോൾ തിരുവനന്തപുരത്തെ ട്യൂഷൻ അധ്യാപകൻ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടതിനാൽ പട്ടാളത്തിൽ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി ഡേവിഡായാണ് സുധി കോപ്പ ഇത്തവണ എത്തുന്നത്. ഇവർക്ക് പുറമേ ശരൺ ജിത്ത്, പ്രിയംവദ കൃഷ്ണൻ, പൂജ ദേബ് എന്നിവരും സിനിമയിലെത്തുന്നുണ്ട്.

Also Read:

Entertainment News
ഒടിടിയിലെ വൈൽഡ് ഫയർ; പുഷ്പയെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ തുകയ്ക്ക്

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: കിരൺ കൃഷ്ണ എൻ, ​ഗൗതം മോഹൻദാസ്, ഛായാഗ്രഹണം: നീൽ ഡി'കുഞ്ഞ, ചിത്രസംയോജനം: മനോജ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഷമീർ അഹമ്മദ്, റീ റെക്കോഡിം മിക്സർ: ജിതിൻ ജോസഫ്, ഗാനരചന&സംഗീതം: ​ഗൗരി ലക്ഷ്മി,പശ്ചാത്തലസംഗീതം: ഗൗരി ലക്ഷ്മി&​ഗണേഷ് വി, പ്രൊജക്ട് ഡിസൈനർ: ജിഷ്ണു സി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, കലാസംവിധാനം: ജയൻ ക്രയോൺ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: രതീഷ് ചമ്രവട്ടം, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, ഫിനാൻസ് മാനേജർ: വിനീത് വിജയൻ, വി എഫ് എക്സ്: അജിത്ത് ബാലൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പ്രൊമോഷൻ കൺസൽട്ടന്റ്: അമൽ സി ബേബി, പിആർഒ: ജിതിൻ അനിൽകുമാർ, മാർക്കറ്റിംഗ്: തിങ്ക് സിനിമ, സ്റ്റിൽസ്: സതീഷ് മേനോൻ, പോസ്റ്റർ ഡിസൈൻ: ഡ്രിപ്പ്വേവ് കളക്ടീവ്, ടീസർ&ട്രെയിലർ കട്ട്: കണ്ണൻ മോഹൻ.

Content Highlights:  The teaser of the film 'Edi Mazha Kat' has been released

To advertise here,contact us