'ആനന്ദ'ത്തിനു ശേഷം 'നാരായണീന്‍റെ മൂന്നാണ്മക്കളി'ൽ തിളങ്ങാൻ തോമസ് മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂടിൻറെ മകനായാണ് തോമസ് മാത്യു ചിത്രത്തിലെത്തുന്നത്.

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഇവർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. സിനിമയിലെ തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടിൻറെ മകനായാണ് തോമസ് മാത്യു ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്.

'നാരായണീന്‍റെ മൂന്നാണ്മക്കൾ' സിനിമയിലെ ട്രെയ്ലർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.

Also Read:

Entertainment News
ഒടിടിയിലെ വൈൽഡ് ഫയർ; പുഷ്പയെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ തുകയ്ക്ക്

തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Thomas Mathew's character poster from Narayanin's Mundanmakkal movie has been released

To advertise here,contact us