ചിമ്പുവിന് പിറന്നാൾ സമ്മാനവുമായി 'തഗ് ലൈഫ്' ടീം, വീഡിയോ ഏറ്റെടുത്ത് ആരാധകർ

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്.

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിമ്പുവിന്റെ പിറന്നാളിനോടുബന്ധിച്ച് നടന്റെ ലുക്കും സിനിമയിലെ ചിത്രീകരണ രംഗങ്ങളും ഉൾക്കൊള്ളിച്ച വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചു. വളരെ ആകാംക്ഷയോടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
സായിദ് മസൂദിനും എസ്തപ്പാനും ഒപ്പം രം​ഗൻ ചേട്ടനും!, ഇനി ഫഹദ് എങ്ങാനും എമ്പുരാനിൽ ഉണ്ടോയെന്ന് ആരാധകർ

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.

Content Highlights: 'Thug Life' with a birthday gift to Chimpu, fans took the video

To advertise here,contact us