മലയാളികൾ 'ഹൃദയപൂർവ്വം' സ്വീകരിച്ച കൂട്ടുകെട്ട് പണി തുടങ്ങുന്നു; വമ്പൻ അപ്ഡേറ്റുമായി അഖിൽ സത്യൻ

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്

മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ - സത്യൻ അന്തിക്കാട്. പുതിയ ചിത്രത്തിനായി ഈ കോംബോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും സ്വീകരിച്ചത്. 'ഹൃദയപൂർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തവാരം ആരംഭിക്കുമെന്നാണ് അഖിൽ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

Also Read:

Entertainment News
തിയേറ്ററിൽ കൂപ്പുകുത്തി, ഒടിടിയിൽ ഭാഗ്യം നോക്കാനൊരുങ്ങി രവി മോഹൻ-നിത്യ മേനൻ ചിത്രം

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Content Highlights: Akhil Sathyan shares the update of Mohanlal and Sathyan Anthikkad movie Hridayapoorvam

To advertise here,contact us