ഫ്രാന്‍സിസ് ഇട്ടിക്കോരയായി മമ്മൂക്കയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാകില്ല: ടി ഡി രാമകൃഷ്ണന്‍

'ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര മമ്മൂക്ക വായിച്ചിട്ടുള്ള ഒരു വീഡിയോ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവാം.'

ടി ഡി രാമകൃഷ്ണന്റെ പ്രശസ്തമായ നോവലാണ് 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. ഈ നോവൽ സിനിമയാക്കുകയാണെങ്കിൽ ഫ്രാന്‍സിസ് ഇട്ടിക്കോരയായി മമ്മൂട്ടിയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാകില്ലെന്ന അഭിപ്രായവുമായി ടി ഡി രാമകൃഷ്ണന്‍ രംഗത്ത്. കെ എല്‍ എഫ് വേദിയിലായിരുന്നു ടി ഡി രാമകൃഷ്ണന്റെ പ്രതികരണം.

'ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നോവലാണ്. സിനിമയാവുകയാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര മമ്മൂക്ക വായിച്ചിട്ടുള്ള ഒരു വീഡിയോ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവാം. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചിരുന്നു.

https://www.facebook.com/share/r/15xnunAyDt/

Also Read:

Entertainment News
ഒടുവിൽ 'നെനച്ച' വണ്ടി കയറി ഉണ്ണിക്കണ്ണൻ; വിജയ്‌യെ കണ്ടു, മനസ് തുറന്ന് സംസാരിച്ചു

ആ കാലം മുതല്‍ ഞങ്ങള്‍ തമ്മിലുണ്ടായ സൗഹൃദമാണ് പിന്നീട് ഭ്രമയുഗത്തിലേക്കൊക്കെ നയിച്ചത്,' ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. രാഹുൽ സദാശിവൻ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയതും ടി ഡി രാമകൃഷ്ണനായിരുന്നു.

Content Highlights: TD Ramakrishnan Can't imagine anyone else but Mammuka as Francis Itikora

To advertise here,contact us