'നക്ഷത്രങ്ങളാണ് നീയും ഞാനും': ആസിഫ് അലിയ്ക്ക് പിറന്നാൾ സമ്മാനവുമായി 'സര്‍ക്കീട്ട്' ടീം

ആസിഫ് അലിയ്ക്ക് ജന്മദിനം നേർന്നുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് 'സര്‍ക്കീട്ട്' ചിത്രത്തിന്റെ അണിയറപ്രവർത്തകർ

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം, താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രമാണ് 'സര്‍ക്കീട്ട്'. ഇപ്പോഴിതാ, ആസിഫ് അലിയ്ക്ക് ജന്മദിനം നേർന്നുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നതും. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് 'സര്‍ക്കീട്ട്' ചിത്രീകരിച്ചത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിര്‍മ്മാണം ഫ്ളോറിന്‍ ഡൊമിനിക്.

Also Read:

Entertainment News
ഇനി കോമഡി വൈബിൽ ഹിറ്റടിക്കാൻ ആസിഫ്; ആഭ്യന്തര കുറ്റവാളി ഫസ്റ്റ് ലുക്ക്

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തില്‍ നായികാ വേഷം ചെയ്തിരിക്കുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. താമര്‍ ഒരുക്കിയ ആദ്യ ചിത്രമായ 'ആയിരത്തൊന്നു നുണകള്‍' വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഒ. ടി. ടി പ്ലാറ്റ്‌ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: The crew of 'sarkeet' has shared a video wishing Asif Ali on his birthday

To advertise here,contact us