താടി ട്രിം ചെയ്ത മോഹൻലാലിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഏറെക്കാലമായി നടൻ താടി വളര്ത്തിയ ഗെറ്റപ്പിൽ തുടരുകയായിരുന്നു. ഇപ്പോൾ ബഹ്റൈന് സര്ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ മോഹൻലാൽ താടി ട്രിം ചെയ്ത് എത്തിയതാണ് ആരാധകരിൽ ആവേശം ഉണ്ടാക്കിയത്. ഇതോടെ സത്യൻ അന്തിക്കാട് ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.
Lalettan latest Trimmed Look 📷 ❤#Mohanlal#Hridayapoorvam pic.twitter.com/ABaWUqp17v
Lalettan's Trimmed Look For #SathyanAnthikkad's #Hridayapoorvam ❤️❤️❤️#Mohanlal #Lalettan pic.twitter.com/vpyCRsWQzm
For Sathyan Anthikad Film, New Look 🤞🏻💥#Mohanlal 😌❤️ pic.twitter.com/6wSXDiaEsc
2015 ല് പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്ലാലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയിൽ ആരംഭിക്കും. മോഹൻലാൽ ഫെബ്രുവരി 14 ന് സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. പട്ടം പോലെ, ദി ഗ്രേറ്റ് ഫാദർ, നിർണായകം, ക്രിസ്റ്റി തുടങ്ങിയവയാണ് മാളവിക മുൻപ് മലയാളത്തിൽ അഭിനയിച്ച സിനിമകൾ. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം'.
Content Highlights: Social media took pictures of Mohanlal with his beard trimmed