ജയിലറുടെ അന്വേഷണം തമിഴ്നാട്ടിൽ മാത്രമല്ല കോഴിക്കോട്ടും ഉണ്ട്!, ലൊക്കേഷനുകൾ ഉറപ്പിച്ച് സംവിധായകൻ നെൽസൺ

ജയിലറിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിനിമയുടെ ലൊക്കേഷനായി കോഴിക്കോടും ഒരുങ്ങുന്നുണ്ട്.

രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ വിജയമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടേത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. സിനിമയ്ക്ക് രണ്ടാം ഭാഗം അണിയറപ്രവർത്തകർ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിനിമയുടെ ലൊക്കേഷനായി കോഴിക്കോടും ഒരുങ്ങുന്നുണ്ട്.

കോഴിക്കോട് ചെറുവണ്ണൂരിന് സമീപമുള്ള സുദർശൻ ബംഗ്ലാവാണ് പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. കോഴിക്കോട് ബീച്ചിലും സിനിമ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംവിധായകൻ നെൽസണും സംഘവും ലൊക്കേഷൻ സന്ദർശിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ ജയിലറിൽ മോഹൻലാലും വിനായകനും അഭിനയിച്ചിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

Also Read:

Entertainment News
വേല്‍മുരുകന്‍ പോലൊരു പാട്ട് വന്നിട്ട് എത്രകാലമായല്ലേ?, വിഷമിക്കേണ്ട, അങ്ങനെയൊരു ഐറ്റം 'തുടരു'മിൽ ഉണ്ട്!

ജയിലറിൽ രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: The shooting of Jailer 2 will also take place in Kozhikode

To advertise here,contact us