പുത്തൻ റിലീസുകളെ കടത്തിവെട്ടി ഈ റീ റിലീസ് ചിത്രം; തിയേറ്ററിൽ ആഘോഷമാക്കി നോളൻ ആരാധകർ

തിരക്ക് കൂടുന്നതിന് അനുസരിച്ച് ഐമാക്സ് ഉൾപ്പെടെ പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ ആഡ് ചെയ്യുന്നുണ്ട്

ഓരോ ക്രിസ്റ്റഫർ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം ഇന്നലെ റീ റിലീസിനെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് സിനിമക്ക് റീ റിലീസിൽ ലഭിക്കുന്നത്.

Also Read:

Entertainment News
രജനിയും കമലും തോറ്റ് മടങ്ങി, ഇനി മോഹൻലാലിൻറെ ഊഴം; ലൈക്കയെ പരാജയത്തിൽ നിന്നും കരകയറ്റുമോ എമ്പുരാൻ?

People, now I believe that "Dreams Do Come True". My decade long dream of watching Interstellar on IMAX finally came true, and yes, yes, yes it literally saved me. I'm crying 😭 in complete happiness. I am eternally grateful to Christopher Nolan🛐#Interstellar #IMAX https://t.co/9oA5gYCkSA pic.twitter.com/2yPOf5rNYb

ആദ്യ ദിനം ഇന്ത്യയിൽ നിന്നും സിനിമ 2.5 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യൻ റീ റിലീസിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണിത്. എല്ലായിടത്തും സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ഐമാക്സ് ഉൾപ്പെടെ പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ ആഡ് ചെയ്യുന്നുണ്ട്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്.

Watched #Interstellar at PVR: Vega City Mall, and it was an immersive experience! The sound quality and video clarity were on point, and sitting in the middle took it to another level. Easily one of the best IMAX screens in Bangalore!"It was me Murph, I was your ghost" pic.twitter.com/PVnluDGZpr

My #Interstellar experience today at Priya IMAX, Delhi, will be registered as a major core memory. Distortion-free, loud, clear sound with ground shaking bass. Bright, clear and extremely detailed 4K images especially in IMAX scenes. Complete audio-visual-emotional rollercoster. pic.twitter.com/UQtg32MK6H

മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം നേരത്തെ റീ റിലീസ് ചെയ്തിരുന്നു. 10.8 മില്യൺ ഡോളറാണ് ഇൻ്റർസ്റ്റെല്ലാർ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അപ്പോൾ നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറി. നേരത്തെ അല്ലു അർജുൻ സിനിമയായ പുഷ്പ 2 കാരണമാണ് ഇന്റെർസ്റ്റെല്ലാറിന് ഇന്ത്യയിൽ റീ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു.

Content Highlights: interstellar creates record in india during re release

To advertise here,contact us