റീൽസ് ഭരിക്കാൻ അടുത്ത അടിപൊളി ഗാനമെത്തി; ബ്രോമാൻസിലെ 'ലോക്കൽ ജെൻ-സി ആന്തം' പുറത്ത്

ചിത്രം ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററുകളിലെത്തും

'18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമ ഒരു ഫൺ കോമഡി എന്റർടൈയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. ലോക്കൽ ജെൻ - സി ആന്തം എന്ന് ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ശരത് മണ്ണാർക്കാട്, ശിഖ പ്രഭാകരൻ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിനായി വരികൾ എഴുതിയത് സുഹൈൽ കോയ ആണ്. ചിത്രം ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററുകളിലെത്തും.

Also Read:

Entertainment News
ബോക്സ് ഓഫീസിൽ അടിപതറി വിടാമുയർച്ചി?; രണ്ടാം ദിന കളക്ഷൻ നിരാശപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്

അരുൺ ഡി ജോസിനൊപ്പം രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ബ്രോമാൻസ് നിർമിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്ലറിൽ മാത്യൂ തോമസ്, അർജുൻ അശോകൻ, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്​ഗ്രൗണ്ടിൽ കേൾക്കാം.

എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Content Highlights: Local Gen-Z Anthem from Bromance out now

To advertise here,contact us