കൂവി വിളിച്ച് ആഘോഷിക്കാൻ റെഡി ആയിക്കോളൂ, 'ഗുഡ് ബാഡ് അഗ്ലി' കിടിലനാണെന്ന് സുപ്രീം സുന്ദർ

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. അജിത് ആരാധകർക്ക് വേണ്ടതെല്ലാം ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫറായ സുപ്രീം സുന്ദർ പറയുന്നത്. തിയേറ്ററിൽ അലറി വിളിക്കാനുള്ളതെല്ലാം ഗുഡ് ബാഡ് അഗ്ലിയിൽ ഉണ്ടെന്നും സുന്ദർ പറഞ്ഞു. എസ് എസ് മ്യൂസിക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഇപ്പോൾ ആരാധകർ പറയുന്നത് തലയുടെ സിനിമകൾ മിസ് ചെയ്യുന്നു എന്നാണ്. ‘ഗുഡ് ബാഡ് അഗ്ലിയിൽ നിങ്ങൾക്ക് അതെല്ലാം ലഭിക്കും. തല ആരാധകനെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് അത്. അലറി വിളിച്ച് വിസിൽ അടിച്ച് തൊണ്ട വേദനിക്കുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. അത്തരം ഒരു ഴോണറാണ് ചിത്രം. സിനിമ എന്നത് ആഘോഷിക്കാനുള്ളതാണ്. രണ്ട് വർഷം കഴിഞ്ഞു വരുന്ന ചിത്രമാണ് വിടാമുയർച്ചി. അതിലെ ഫൈറ്റ് സീനൊക്കെ നിങ്ങൾ ആസ്വദിക്കൂ. ഒരു കുറവും ഇല്ലാത്ത രീതിയിലാണ് നിങ്ങൾക്ക് മുന്നിൽ വിടാമുയർച്ചി എത്തിയത്. ‘ഗുഡ് ബാഡ് അഗ്ലിയും അങ്ങനെ തന്നെയായിരിക്കും,' സുപ്രീം സുന്ദർ പറഞ്ഞു.

Verithanama yeduthurukan pola @Adhikravi 💥💥💥🔥🔥🔥🥶🥶🥶 #GoodBadUgly#Vidaamuyarchi pic.twitter.com/LcIFn3p7dp

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Also Read:

Entertainment News
കമലും മണിരത്‌നവും ഒന്നിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് തന്നെ അഴകാണ്, തഗ് ലൈഫിൽ അതുണ്ട്: നാസർ

അതേസമയം, കഴിഞ്ഞ ദിവസമാണ് വിടാമുയർച്ചി തിയേറ്ററുകളെത്തിയത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫ്സിൽ നിന്ന് 22 കോടി രൂപ നേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിടാമുയർച്ചിയുടെ തമിഴ് പതിപ്പ് 21.5 കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് 0.5 കോടിയാണ് നേടിയത്. ഇതോടെ ഈ വർഷം കോളിവുഡ് സിനിമകളിലെ ബെസ്ററ് ഓപ്പണിങ് വിടാമുയർച്ചിയുടെ പേരിലായിരിക്കുകയാണ്. എന്നാൽ അജിത്തിന്റെ മുൻ ചിത്രമായ തുനിവിന്റെ ആദ്യദിന കളക്ഷൻ ചിത്രത്തിന് മറികടക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. 24.4 കോടിയായിരുന്നു തുനിവ് ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

Content highlights: Supreme Sundar says Good Bad Ugly has everything for fans to celebrate

To advertise here,contact us