ഇത്തവണ ഗോവർദ്ധൻ ഒറ്റയ്ക്കല്ല, അയാൾക്കൊപ്പം ശ്രീലേഖയുമുണ്ട്!; ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ

ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ശിവദ എത്തുന്നത്

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ രണ്ടാമത്തെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നു.

Also Read:

Entertainment News
പ്രേക്ഷകരോട് നന്ദി പറഞ്ഞ് ജോജുവും ടീമും; മികച്ച അഭിപ്രായങ്ങളുമായി 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' തിയേറ്ററിൽ

ശിവദ വേഷമിടുന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീലേഖ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ശിവദ എത്തുന്നത്. സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം ശിവദ പങ്കുവെക്കുന്നൊരു വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

ഇത് എമ്പുരാൻ എന്ന സിനിമയിലെ 35 -ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Character No: 35.Presenting Sshivada as Sreelekha in #L2E #EMPURAANhttps://t.co/Y5x4Bkhb9yMalayalam | Tamil | Telugu | Kannada | Hindi#March27@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod… pic.twitter.com/DC5gCIyzoW

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan movie second character poster out

To advertise here,contact us