വിജയ് ദേവരകൊണ്ട ഒറ്റയ്ക്കല്ല; വി ഡി 12 ടീസർ എത്തുന്നത് സൂര്യ, രൺബീർ, എൻടിആർ എന്നിവരുടെ ശബ്ദത്തിൽ

ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വി ഡി 12

സമീപകാലത്തെ തുടർ പരാജയങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്ക് ഒരു തിരിച്ചുവരവ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് വി ഡി 12. സിനിമയുടെ ടീസർ ഈ മാസം 12 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വലിയ ഹൈപ്പുള്ള സിനിമയുടെ ടീസർ റിലീസ് ചെയ്യുമ്പോൾ സൂര്യ, രൺബീർ കപൂർ, ജൂനിയർ എൻടിആർ തുടങ്ങിയവർ അതിന് നരേഷൻ നൽകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾക്ക് യഥാക്രമം സൂര്യ, ജൂനിയർ എൻടിആർ, രൺബീർ കപൂർ എന്നിവർ നരേഷൻ നൽകുമെന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി രൺബീർ മുംബൈയിൽ വെച്ച് ശബ്ദം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വി ഡി 12. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിനായി മണിക്കൂറുകൾ നീളുന്ന പരിശീലനമാണ് താരം നടത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഓരോ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പും വിജയ് ദേവരകൊണ്ട ഐസ് ബാത്ത് നടത്തിയിരുന്നതായി സിനിമയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
വിജയ് 'ജന നായകനാ'കുമ്പോൾ ഒപ്പം ശ്രുതിയും?; കാസ്റ്റിൽ ഒരു വൻ അപ്ഡേറ്റ്

അതേസമയം രണ്ട് ചിത്രങ്ങൾ കൂടി വിജയ് ദേവരകൊണ്ടയുടെതായി ഒരുങ്ങുന്നുണ്ട്. വി ഡി 13, വി ഡി 14 എന്നിങ്ങനെ താൽക്കാലികമായി പേരിട്ട ചിത്രങ്ങൾ രവി കിരൺ കോലയും രാഹുൽ സംകൃത്യനുമാണ് സംവിധാനം ചെയ്യുന്നത്.

Content Highlights: Reports that Suriya, Ranbir Kapoor, Jr NTR to give narration for VD 12 teaser

To advertise here,contact us