അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും കേരളത്തിൽ വിടാമുയർച്ചിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
#VidaaMuyarchi Kerala weekend - 2.70 Crores.Another disappointment for #AK in Kerala.#AjithKumar
2.70 കോടിയാണ് ചിത്രം ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. ഇത് മുൻ അജിത് സിനിമകൾ കേരളത്തിൽ നിന്ന് നേടിയതിനേക്കാൾ കുറഞ്ഞ കളക്ഷനാണ്. 1.35 കോടിയാണ് സിനിമ ആദ്യ ദിവസം കേരളത്തിൽ നിന്നും നേടിയത്. എന്നാൽ രണ്ടാം ദിവസം മുതൽ കളക്ഷനിൽ വലിയ ഇടിവാണുണ്ടായത്. ചിത്രമിപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരിക്കുകയാണ്. സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്. എന്നാൽ സിനിമയുടെ കളക്ഷനിലുണ്ടായ ഇടിവ് ബ്രേക്ക് ഈവൻ ആകുന്നതിനെ ബാധിച്ചേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
#VidaaMuyarchi Kerala Opening Weekend ₹2.7crDisaster
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമയ്ക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
Content Highlights: Vidaamuyarchi fails to collect at kerala box office