'ലാലേട്ടന്റെ ആ ചിരി മാത്രം മതി, കിടു ലുക്ക്'; ഒരു ചിരി കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാൽ

നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട 'ലാലേട്ടന്റെ ചിരി' വീണ്ടും കാണാൻ കഴിഞ്ഞു എന്നാണ് ചിലർ കുറിച്ചത്

സമീപകാലത്തെ തിരിച്ചടികൾക്ക് ശേഷം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് ഉറപ്പ് നൽകുന്നതാണ് നടന്റെ പുതിയ സിനിമാ അപ്ഡേറ്റുകൾ. ആ തിരിച്ചുവരവ് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധം ഇന്നലെ നടന്ന ഹൃദയപൂർവ്വം പൂജ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ്. അതിന് പ്രധാന കാരണം പൂജ ചടങ്ങിലെ മോഹൻലാലിന്റെ ലുക്കാണ്.

Kidu Look.!🙈❤️‍🔥@Mohanlal #Mohanlal #Hridhayapoorvam pic.twitter.com/txuL7GlrpE

വെള്ള ഷർട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത് ആരാധകർക്ക് ആവേശമായി. ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻലാലിന്റെ ആ പുഞ്ചിരി തങ്ങൾക്ക് ഏറെ ആവേശം നൽകുന്ന കാര്യമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട 'ലാലേട്ടന്റെ ചിരി' വീണ്ടും കാണാൻ കഴിഞ്ഞു എന്നാണ് ചിലർ കുറിച്ചത്. ഒരു ചിരി കൊണ്ട് സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച് എന്ന് പോലും ചിലർ അഭിപ്രായപ്പെട്ടു.

അന്നും ഇന്നും മാങ്ങാത്ത ഒന്നുണ്ട് 🤗ലാലേട്ടന്റെ ചിരി ☺️🤍#Hridayapoorvam #Mohanlal pic.twitter.com/zxY4SZ39Yz

പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും കൈ കൊടുക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. 2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
'ഷാരൂഖ് ഖാൻ വീഴുന്നത് കാണാൻ ആഗ്രഹിച്ചവർ ബോളിവുഡിലുണ്ട്'; തുറന്ന് പറഞ്ഞ് റാ വൺ സംവിധായകൻ

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Mohanlal new look in Hridayapoorvam gone viral in social media

To advertise here,contact us