'രാംചരണിന് വീണ്ടും പെൺകുട്ടിയാകുമെന്ന് പേടി, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം,' വിവാദ പരാമർശവുമായി ചിരഞ്ജീവി

കുടുംബ പാരമ്പര്യം തുടരാൻ ആൺ കുഞ്ഞ് വേണമെന്ന ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു

കുടുംബ പാരമ്പര്യം തുടർന്ന് കൊണ്ടുപോകാൻ ആൺ കുഞ്ഞ് വേണമെന്ന നടൻ ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു. വീട്ടിൽ തനിക്ക് ചെറുമക്കളുടെ കൂടെ കഴിയുന്നത് ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനെ പോലെ തോന്നുന്നുവെന്നും മകൻ രാം ചരണിന് വീണ്ടും പെൺ കുഞ്ഞ് ജനിക്കുമോയെന്നതിൽ പേടിയുണ്ടെന്നുമായിരുന്നു ചിരഞ്ജീവിയുടെ പരാമർശം. ബ്രഹ്‌മാനന്ദം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി. ഈ ചടങ്ങിനിടെയാണ് നടന്റെ വിവാദ പരാമർശം.

'വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍', ചിരഞ്ജീവി പറഞ്ഞു. രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

#Chiranjeevi is so casual while saying that he wishes to have a grandson from #RamCharan so that their legacy would continue.😐Don’t daughters carry family legacy.?pic.twitter.com/cpNL3BmNMJ

Also Read:

Entertainment News
റീ റിലീസ് തരം​ഗം തീർക്കാൻ ബോളിവുഡും ഖാൻമാരും; ഇത്തവണ വീണ്ടും എത്തുന്നത് 31 വർഷം മുമ്പുള്ള ആമിർ - സൽമാൻ ചിത്രം

വീഡിയോ വൈറലായതോടെ ചിരഞ്ജീവിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. ചിരഞ്ജീവിയെ പോലെയൊരാള്‍ ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണെന്നും ഇത്തരം ചിന്താഗതിയെ പ്രോത്സാഹിപ്പിക്കരുതെന്നും വിമർശനം ഉണ്ട്. നിരവധി പേരാണ് ചിരഞ്ജീവിക്കെതിരെ രംഗത്തെത്തുന്നത്.

Content Highlights: Chiranjeevi's remark is controversial

To advertise here,contact us