'ആരോട് എന്ത് പറയണം എന്ന് താൻ പഠിപ്പിക്കണ്ട!' വിനായകനെതിരെ രൂക്ഷവിമർശനവുമായി സിയാദ് കോക്കർ

അശ്ലീലം പറയുന്നതല്ല സിനിമാനിർമാണമെന്നും സിയാദ് കോക്കർ വിനായകനെ ഓർമിപ്പിച്ചുകൊണ്ട് രംഗത്തെത്തി.

നിർമാതാവ് ജി സുരേഷ്കുമാറിനെതിരായ നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സിയാദ് കോക്കർ. ആരോട് എന്ത് പറയണം എന്ന് വിനായകൻ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിർമാണമെന്നും സിയാദ് കോക്കർ പറഞ്ഞു.

'എത്രയും പ്രിയപ്പെട്ട വിനായകൻ സർ അറിയുവാൻ. സുരേഷ്‌കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ കണ്ട് ഭയക്കുന്നവരല്ല ഞങ്ങൾ. ആരോട് എന്ത് പറയണം എന്ന് താൻ പഠിപ്പിക്കണ്ട വിനായകാ… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിർമാണം. താൻ ഒരു സിനിമ എടുത്ത് കാണിക്ക്‌. എന്നിട്ട് നിങ്ങൾ വീമ്പിളിക്കൂ. സിനിമയിൽ അഭിനയിക്കാനും പ്രൊഡക്ഷൻ ചെയ്യാനും പ്രായം ഒരു അളവുകോൽ ആണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഞാൻ പറയണ്ട കാര്യമില്ലല്ലോ… പിന്നെ ഒരു കാര്യം, സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ,' സിയാദ് കോക്കർ കുറിച്ചത് ഇങ്ങനെ.

Also Read:

Entertainment News
സ്ലോമോഷൻ ഉള്ളത് കൊണ്ടാണ് രജനികാന്ത് നിലനിൽക്കുന്നത്, നല്ല നടനാണോ എന്ന് ചോദിച്ചാൽ അറിയില്ല: രാം ഗോപാൽ വർമ

കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിനെതിരെ വിമർശിച്ചിരുന്നു. അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടായെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നായിരുന്നു സുരേഷ് കുമാറിനെതിരെ വിമർശനവുമായി വിനായകൻ രംഗത്ത് വന്നത്.

Content Highlights :  Siyad koker criticizes Vinayakan

To advertise here,contact us