തിയേറ്ററിൽ പാറി പറക്കാൻ റെഡിയായി 'പൈങ്കിളി', നാളെ തിയേറ്ററുകളിലേക്ക്

ചിത്രത്തിലെ പാട്ടുകളെല്ലാം ഇൻസ്റ്റഗ്രാം റീലുകളിൽ പലരുടേയും പ്രണയത്തിന്റെ ഹാർട്ട് ബീറ്റുകളായി മാറി കഴിഞ്ഞിട്ടുണ്ട്.

ഒറ്റനോട്ടത്തിൽ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളർഫുൾ പോസ്റ്ററുകളും കിടിലൻ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ. അടുത്തിടെ ഏറെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്', 'ബേബി ബേബി' എന്നീ പാട്ടുകളും കൗതുകം ജനിപ്പിക്കുന്ന ട്രെയിലറും സിനിമയെ കുറിച്ചുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർധിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇൻസ്റ്റഗ്രാം റീലുകളിൽ പലരുടേയും പ്രണയത്തിന്റെ ഹാർട്ട് ബീറ്റുകളായി മാറി കഴിഞ്ഞിട്ടുണ്ട്.

ചിത്രം തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്നാണ് സൂചന. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14-ന് എത്തുന്ന ചിത്രം പ്രേക്ഷകരിൽ പ്രണയത്തിന്റെ ഹാർട്ട് അറ്റാക്ക് തീർക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

Also Read:

Entertainment News
നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കും, എന്റെ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമല്ല: നിഖില വിമൽ

ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു രോമാഞ്ചം, ആർ ഡി. എക്സ് , ആവേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

അർ‍ജുൻ സേതുവാണ് ഛായാഗ്രഹണം. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മസ്ഹർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, എക്സി.പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: 'Painkili' movie to hit the theaters tomorrow

To advertise here,contact us