തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നും ഓഫറുകൾ വന്നു, രേഖാചിത്രം റീമേക്കുകൾ ചർച്ചയിലുണ്ട്: ജോഫിൻ ടി ചാക്കോ

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 75 കോടിയോളം രൂപയാണ് നേടിയത്

രേഖാചിത്രം മലയാള സിനിമാ നൊസ്റ്റാൾജിയയിൽ വേരൂന്നിയ ഒരു സിനിമയായതിനാൽ, ഇത് മലയാളികളല്ലാത്തവർക്ക് വർക്ക് ആകുമോയെന്ന് തനിക്ക് ആദ്യം സംശയമായിരുന്നെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ. എന്നാൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നുള്ള നിരവധി പ്രമുഖ ബാനറുകൾ റീമേക്ക് ഓഫറുകളുമായി തന്നെ സമീപിച്ചെന്ന് ജോഫിൻ പറയുന്നു. രേഖാചിത്രത്തിന്റെ റീമേക്കുകളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ് പക്ഷെ അത് താൻ ആയിരിക്കില്ല സംവിധാനം ചെയ്യുന്നതെന്നും സിനിമ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.

'എന്നെ അതിശയിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നുള്ള നിരവധി പ്രമുഖ ബാനറുകൾ രേഖാചിത്രത്തിന്റെ റീമേക്ക് ഓഫറുകളുമായി എന്നെ സമീപിച്ചു. ഒരു പ്രമുഖ തമിഴ് നടനും റീമേക്കിനായി എന്നെ സമീപിച്ചു. ആ കഥയിലെ വെല്ലുവിളികളെക്കുറിച്ച് ഞാൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ റീമേക്ക് വേർഷനിൽ ഉപയോഗിക്കാൻ പറ്റുന്ന ചില പഴയ സിനിമകളുടെ പേരുകൾ അവർ നിർദ്ദേശിച്ചു. അതുകൊണ്ട് രേഖാചിത്രത്തിന്റെ റീമേക്കുകളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. പക്ഷേ ഞാൻ ആയിരിക്കില്ല അത് സംവിധാനം ചെയ്യുന്നത്', ജോഫിൻ ടി ചാക്കോ പറഞ്ഞു.

Also Read:

Entertainment News
ഇനി വരുന്നത് ശിവകാർത്തികേയന്റെ 'തുപ്പാക്കി', കംബാക്കിനൊരുങ്ങി മുരുഗദോസ്; 'SK 23' ടീസർ ഉടനെത്തും

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 75 കോടിയോളമാണ് നേടിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറ’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’.

Also Read:

Entertainment News
'തമിഴും തെലുങ്കും ഹിന്ദിയും നേരിടാത്ത ഒരു സമ്മർദ്ദം മലയാള സിനിമ ഇന്ന് അനുഭവിക്കുന്നുണ്ട്'; ഉണ്ണി മുകുന്ദൻ

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Content Highlights: Rekhachithram remakes are under discussions says Jofin T Chacko

To advertise here,contact us