കങ്കുവ വഴി ഉണ്ടായ ക്ഷീണം 'റെട്രോ' മാറ്റുമെന്ന് ഉറപ്പ്!, ആരാധകരെ ആവേശം കൊള്ളിച്ച് ആദ്യ ഗാനം

പഴയ സൂര്യ തിരിച്ചു വന്നു എന്നാണ് ആരാധകർ പറയുന്നത്.

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് 'റെട്രോ'. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിവേകിന്റെ രചനയിൽ 'കണ്ണാടി പൂവേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. ജയിലിനുള്ളിൽ നിന്നുള്ള സൂര്യയുടെ ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പാട്ട് ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. പഴയ സൂര്യ തിരിച്ചു വന്നു എന്നാണ് ആരാധകർ പറയുന്നത്. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read:

Entertainment News
മാർക്കോ 'UNCUT VERSION' അല്ല ഒടിടിയിലെത്തിയത്, തിയേറ്റർ പതിപ്പ് തന്നെ; കാരണം വ്യക്തമാക്കി നിർമാതാക്കൾ

ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Retro movie kannadi poove song out now

To advertise here,contact us