കടവുളെ പോലെ… സ്റ്റീഫൻ തിയേറ്ററിന് തീ കൊളുത്തും; ക്യാരക്ടർ പോസ്റ്ററിലെ ബ്രില്യൻസ് കണ്ടെത്തി സോഷ്യൽ മീഡിയ

ഇത് സിനിമയിലെ മാസ് സീനുകളിൽ ഒന്നാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ക്യാരക്ടർ പോസ്റ്ററുകളിലൂടെ സിനിമയിലെ കഥാപാത്രങ്ങളെ ഏതാനും ദിവസങ്ങളായി പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ഇപ്പോൾ പുതിയ ക്യാരക്ടർ പോസ്റ്ററും എമ്പുരാൻ ടീം പുറത്തുവിട്ടിട്ടുണ്ട്.

ലൂസിഫറിൽ ഏറെ കയ്യടി നേടിയ 'മുത്തു' എന്ന കഥാപാത്രത്തെയാണ് എമ്പുരാൻ ടീം 'റീ ഇൻട്രൊഡ്യൂസ്' ചെയ്തിരിക്കുന്നത്. നടൻ മുരുകൻ മാർട്ടിനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ 28-ാമത്തെ ക്യാരക്ടർ പോസ്റ്ററാണിത്.

Character No.28Murugan Martin as Muthu in #L2E #EMPURAAN https://t.co/Lu8nRBLNhbMalayalam | Tamil | Hindi | Telugu | Kannada #March27 @mohanlal #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje… pic.twitter.com/PLL5Q6UsHK

മുരുകന്‍ മാർട്ടിന്റെ ക്യാരക്ടർ പോസ്റ്റർ വൈറലായതിന് പിന്നാലെ ഒരു ബ്രില്യൻസും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ക്യാരക്ടർ പോസ്റ്ററിൽ ആവേശത്തോടെ എന്തിനെയോ നോക്കിനിൽക്കുന്ന മുത്തുവിനെയാണ് കാണാൻ കഴിയുന്നത്. ഇത് സിനിമയിലെ മാസ് സീനുകളിൽ ഒന്നാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ എമ്പുരാൻ ടീസറിലെ ഒരു ഷോട്ടിൽ കത്തിയെരിയുന്ന ഒരു മരത്തിന് മുന്നിൽ മുഖം വ്യക്തമാകാത്ത വിധം മോഹൻലാലിന്റെ കഥാപാത്രം നിൽക്കുന്നതായി കാണിക്കുന്നുണ്ട്. ഈ രംഗത്തിൽ മുണ്ട് മടക്കിക്കുത്തിയാണ് കഥാപാത്രം നിൽക്കുന്നത്. ടീസറിലെ മറ്റൊരു രംഗത്തിലും തന്നെ മോഹൻലാൽ കഥാപാത്രം മുണ്ട് ധരിക്കുന്നതായി കാണിക്കുന്നുമില്ല. ഖുറേഷി അബ്‌റാമിൽ നിന്ന് സ്റ്റീഫൻ നെടുമ്പള്ളിയിലേക്കുള്ള മാറ്റമാകും ഈ രംഗത്തിൽ ഉണ്ടാവുക എന്നാണ് ആരാധകരുടെ നിഗമനം.

Yeah🔥#L2E#EMPURAAN pic.twitter.com/kqUyi8Mox2

ആ നിമിഷത്തെ ആവേശത്തോടെ നോക്കുന്ന മുത്തുവിനെയാണ് ക്യാരക്ടർ പോസ്റ്ററിൽ കാണുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ലൂസിഫർ എന്ന സിനിമയിൽ 'കടവുളെ പോലെ…' ഗാനത്തിനൊപ്പം മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ഒരു ഫൈറ്റ് സീനുണ്ടായിരുന്നു. ആ രംഗത്തിലും ഏറെ ആവേശത്തോടെ അത് കാണുന്ന മുത്തുവുണ്ട്. തിയേറ്ററിൽ ആഘോഷമായി തീർന്ന ആ രംഗത്തിന് സമാനമായ ഒരു രംഗമാകും എമ്പുരാനിലേതും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read:

Entertainment News
ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ, നാഷണൽ അവാർഡ് ഉറപ്പ്; കൈയ്യടി നേടി 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഹിന്ദി പതിപ്പ്

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Social Media finds brilliance in the new character poster of L 2 Empuraan movie

To advertise here,contact us