പ്രീമിയം കാര്‍ പോലെ ആ ചിത്രം എടുത്തു, പക്ഷേ 5 പൈസ കിട്ടിയില്ല; രമേഷ് പിഷാരടിയ്ക്ക് ലിസ്റ്റിന്റെ മറുപടി

"പ്രീമിയം കാർ എടുത്തു കഴിഞ്ഞാൽ അത് സെക്കന്റ് ഹാൻഡ് ആയി വിൽക്കുമ്പോൾ ഒരു വില കിട്ടും പക്ഷെ 'ബോസ് ആൻഡ് കോ'യ്ക്ക് ഒന്നും കിട്ടിയില്ല"

രമേഷ് പിഷാരടിയുടെ പ്രീമിയം കാർ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ബോസ് ആൻഡ് കോ എന്ന സിനിമ താൻ പ്രീമിയം കാർ പോലെയാണ് എടുത്തത്, പക്ഷേ അതിന് 5 പൈസ പോലും കിട്ടാതെ ഇരിപ്പുണ്ട്. പ്രീമിയം കാർ എടുത്തു കഴിഞ്ഞാൽ അത് സെക്കന്റ് ഹാൻഡ് ആയി വിൽക്കുമ്പോൾ ഒരു വില കിട്ടും പക്ഷെ ബോസ് ആൻഡ് കോയ്ക്ക് ഒന്നും കിട്ടിയില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തെ പരിഹസിച്ചായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശം. 'ഒരു സർവീസ് സെക്ടറിൽ ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നൊരാളുടെ പ്രതിഫലം അയാൾ തന്നെയാണ് തീരുമാനിക്കുന്നത്. എനിക്കൊരു പ്രീമിയം കാർ വേണം, അത് നിങ്ങൾ എനിക്ക് വില കുറച്ച് തരണം എന്ന് പറഞ്ഞാൽ ഏത് കമ്പനി ആർക്ക് തരും?', എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. ഇതിന് മറുപടിയെന്ന നിലയിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിന്‍റെ ഭാഗമായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫ

Also Read:

Entertainment News
'ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല, ഞാൻ സമരത്തെ അനുകൂലിക്കുന്ന ആളല്ല'; ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റില്‍ ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടിയോട് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം പ്രീമിയം കാര്‍ പരാമര്‍ശം നടത്തിയത്.

Also Read:

Entertainment News
പാതിരാത്രി സോഷ്യല്‍ മീഡിയക്ക് തീപിടിപ്പിച്ച് നിവിന്‍ പോളി; കമന്റില്‍ സിനിമാക്കാരുടെ തിക്കും തിരക്കും

അതേസമയം, അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് എഎംഎംഎയ്ക്ക് കത്ത് നല്‍കിയതിനെ കുറിച്ചും ലിസ്റ്റിന്‍ സ്റ്റീഫന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. 'അഞ്ച് ലക്ഷത്തിന് മുകളില്‍ പ്രതിഫലം വരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിംഗ് സമയത്ത് പ്രതിഫലത്തിന്റെ 30 ശതമാനവും, ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് മുന്‍പും കൊടുക്കാമെന്ന് തീരുമാനിച്ചു. ഡബ്ബിങ് കഴിഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയ്ക്ക് മേല്‍ ഒരു ഹോള്‍ഡ് ഉണ്ടാകില്ല. നിര്‍മാതാക്കള്‍ ചിലപ്പോള്‍ ബാക്കിവരുന്ന 40 ശതമാനം തരാതെയിരിക്കാം. അതുകൊണ്ട് അതിനുള്ള ഉത്തരവാദിത്തം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുള്ള ഒരു കത്ത് ഞങ്ങള്‍ എഎംഎംഎ ക്ക് നല്‍കിയിരുന്നു.

കാരണം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഒരു എന്‍ഒസി കിട്ടിയാല്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സര്‍ ചെയ്യാന്‍ പറ്റൂ. ഇപ്പോള്‍ എഎംഎംഎയില്‍ ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകളും അഞ്ച് ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്നതിനാല്‍ കമ്മറ്റിക്ക് മാത്രമായി ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും ഒരു ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ് ഇതില്‍ ഒരു മറുപടി തരാം എന്നാണ് എഎംഎംഎ ഞങ്ങളോട് പറഞ്ഞത്. എഎംഎംഎ എന്ന സംഘടനയുമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വളരെ നല്ല ബന്ധത്തിലാണ് പോകുന്നത്,' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Content Highlights: Listin stephen reacts to ramesh pisharody's comment

To advertise here,contact us