കൊടുമൺ പോറ്റി തോറ്റുപോകും, ഇത് അതിലും ഡോസ് കൂടിയ ഐറ്റം; മമ്മൂട്ടി കമ്പനിയുടെ ഏഴാം സിനിമയുടെ ടൈറ്റിൽ പുറത്ത്

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ

പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് പ്രോജക്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിയിരിക്കുകയാണ്. കളങ്കാവൽ എന്നാണ് സിനിമയുടെ പേര്. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.

മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഭാവം ഈ സിനിമയിൽ കാണുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.

Also Read:

Entertainment News
ശോഭനയുടെ പേരും പുരാണ കഥാപാത്രവുമായുള്ള ബന്ധവും...; 'തുടരും' അപ്ഡേറ്റുമായി തരുൺ മൂർത്തി

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അതേസമയം ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ആയിരുന്നു മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ഇതിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി കമ്പനി ആയിരുന്നു. ഡിനു ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം.

Content Highlights: Mammootty and Vinayakan movie named as Kalamkaval

To advertise here,contact us