ഒടിടിയിൽ ഇല്ലെന്ന വിഷമം വേണ്ട, റിയാസ് ഖാന്റെ രംഗങ്ങൾ ഇതാ… 'മാർക്കോ' ഡിലീറ്റഡ് സീൻ

ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനാണ് പുറത്തുവിട്ടിരിക്കുന്നത്

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. ചിത്രത്തിന്റെ അൺകട്ട് വേർഷനായിരുന്നില്ല ഒടിടിയിലെത്തിയത് എന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ ആ ആരാധകർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സിനിമയിലെ റിയാസ് ഖാൻ ഉൾപ്പെടുന്ന ഒരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ രംഗം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. എന്തിനാണ് ഈ രംഗം ഒഴിവാക്കിയത് എന്ന് ആരാധകരിൽ പലരും കമന്റുകളിൽ ചോദ്യം ഉന്നയിക്കുന്നുമുണ്ട്.

ചിത്രമിപ്പോൾ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

കേരളത്തിന്റെ കെജിഎഫ് ആണ് മാർക്കോ എന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കിനെപ്പറ്റിയും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രം ഒടിടി റിലീസിൽ തമിഴ്, തെലുങ്ക് പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Also Read:

Special
മമ്മൂട്ടി - ദാരികൻ, വിനായകൻ - ഭദ്രകാളി? എന്താണ് കളങ്കാവൽ ?

ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.

Content Highlights: Marco Deleted Scene out

To advertise here,contact us