ആ രണ്ട് സിനിമകളിലും ചാക്കോച്ചന്റെ ചെറുപ്പം അഭിനയിച്ചത് ഞാൻ, അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു; റംസാൻ

കഴിഞ്ഞ ദിവസം ഞാൻ ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ ഇന്റർവ്യൂവിൽ പറയുമ്പോഴാണ് അദ്ദേഹം അറിയുന്നത്. ഭയങ്കര ഞെട്ടലായിരുന്നു

'ഡോക്ടർ ലവ്' , 'ത്രീ കിങ്‌സ്' എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ചെറുപ്പം അഭിനയിച്ചിരുന്നത് റംസാൻ മുഹമ്മദ് ആയിരുന്നു. എന്നാൽ ഇത് ചാക്കോച്ചൻ അറിയുന്നത് ഇപ്പോഴാണെന്ന് റംസാൻ പറയുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് താനാണ് അദ്ദേഹത്തിന്റെ ചെറുപ്പം ഈ സിനിമകളിൽ അഭിനയിച്ചതെന്ന് ചാക്കോച്ചൻ അറിയുന്നതെന്നും ഇത് അദ്ദേഹത്തിന് ഷോക്കായിരുന്നുവെന്നും റംസാൻ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

Also Read:

Entertainment News
ഒക്കത്ത് വെച്ച് നടന്ന പയ്യൻ വലുതായി പോയെന്ന് മമ്മൂക്ക പറഞ്ഞു, അതെന്നെ അത്ഭുതപ്പെടുത്തി: റംസാൻ

'ഡോക്ടർ ലവ് , ത്രീ കിങ്‌സ് എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ചെറുപ്പം അഭിനയിച്ചിരുന്നത് ഞാൻ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പുള്ളിക് വേറെയൊരു ദിവസവും എനിക്ക് വേറൊരു ദിവസവുമായിരുന്നു ഷൂട്ട്. എന്റെ ഷൂട്ട് കഴിഞ്ഞു ഞാൻ പോയി അന്ന് ചെറുപ്പമാണ്. സ്റ്റോറി ബേസ് ചാക്കോച്ചൻ സിനിമ ആയിരിക്കും കൂടുതൽ ഫോക്കസ് ചെയ്തിട്ടുണ്ടാക്കുക. അല്ലാതെ ചെറുപ്പം ആര് ചെയ്തു എന്നത് അദ്ദേഹം അന്വേഷിക്കണ്ട കാര്യം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം ഞാൻ ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ ഇന്റർവ്യൂവിൽ പറയുമ്പോഴാണ് അദ്ദേഹം അറിയുന്നത്. ഭയങ്കര ഞെട്ടലായിരുന്നു. നീ പറഞ്ഞില്ലാലോ എന്നായിരുന്നു പുള്ളി,' റംസാൻ പറഞ്ഞു.

Also Read:

Entertainment News
'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം', ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ഗ്രെ ഷെയ്ഡ് കഥാപാത്രത്തെയാണ് ചിത്രത്തിൽ റംസാൻ അവതരിപ്പിക്കുന്നത്. സിനിമ ഫെബ്രുവരി 20ന് റിലീസ് ചെയ്യും.

Content Highlights: Ramzan says that he acted in two films of Kunchacko Boban's

To advertise here,contact us