കേരളത്തിൽ ഷൂട്ടിങ്ങിനിടയിൽ കൂളായി കറങ്ങി നടന്ന് ബോളിവുഡ് താരം; വൈറലായി ലൊക്കേഷൻ വീഡിയോ

കേരളത്തിലെ ആരാധകർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യാനും താരം മടി കാണിക്കുന്നില്ല. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്

സ്റ്റുഡന്റ് ഓഫ് ദി ഇയർ, ഏക് വില്ലൻ, കപൂർ ആൻഡ് സൺസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സിദ്ധാർഥ് മൽഹോത്ര. നിരവധി ബോക്സ് ഓഫീസ് വിജയങ്ങളിലൂടെയും മികച്ച ചിത്രങ്ങളിലൂടെയും ബോളിവുഡിലെ ടോപ് താരമായ ഉയർന്ന സിദ്ധാർഥിന്റെ അടുത്ത സിനിമയാണ് പരം സുന്ദരി. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ കേരളത്തിൽ നടക്കുകയാണ്. കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള സിദ്ധാർഥിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:

Entertainment News
ശമ്പളം നൽകാതിരിക്കുന്നതിന് ഒപ്പം അതിൽ നിന്ന് പാതി തട്ടിയെടുക്കാനും ഇൻഡസ്ട്രിയിൽ ഗ്രൂപ്പുകളുണ്ട്;ശിവകാർത്തികേയൻ

ചുവന്ന ഷർട്ടും മുണ്ടും ഉടുത്ത് തനി മലയാളി ലുക്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ള സിദ്ധാർഥിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ ആരാധകർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യാനും താരം മടി കാണിക്കുന്നില്ല. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജാൻവി കപൂർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. ഒരു മലയാളിയായിട്ടാണ് ചിത്രത്തിൽ ജാൻവി എത്തുന്നത്. നടിയും ചിത്രീകരണത്തിനായി കേരളത്തിലുണ്ട്. ചിത്രത്തിൽ പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. തുഷാർ ജലോട്ട ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്.

Behind the scenes 🎬📍Kerala 🌴#SidharthMalhotra #ParamSundari pic.twitter.com/DgyvRfdJX7

#SidharthMalhotra as Param and #JahnviKapoor as Sundari from set of #ParamSundari 🔥🔥pic.twitter.com/RpsNa1Xzelpic.twitter.com/KPiUDORcjv

ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്. ചിത്രം ജൂലൈ 25 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ നേരത്തെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനം ചെയ്ത യോദ്ധ ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. റാഷി ഖന്നയും ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരുമുണ്ടായിരുന്നു.

Content Highlights: Sidharth Malhotra from param sundari location goes viral

To advertise here,contact us