'ആ പഴയ നിവിനെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു'; 'താരം' മുടങ്ങിയതിനെക്കുറിച്ച് മനസുതുറന്ന് സംവിധായകൻ

നിവിന്റെ ഫിസിക്കൽ അപ്പിയറൻസ് ഈ സിനിമയിലെ കഥാപാത്രത്തിന് വളരെ പ്രധാനമുള്ളതായിരുന്നു. അത് നിവിനും എനിക്കും അറിയാമായിരുന്നു

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് 'താരം'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് മണാലിയിൽ ആരംഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തിവെക്കുകയും പിന്നീട് ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ വിനയ് ഗോവിന്ദ്. ചിത്രത്തിൽ നിവിന്റെ ഫിസിക്കൽ അപ്പിയറൻസിന് വളരെ പ്രാധാന്യമുള്ളതായിരുന്നു എന്നാൽ ആ ലുക്കിലേക്ക് അദ്ദേഹം എത്താത്തത് കൊണ്ടാണ് സിനിമ നിർത്തിവെച്ചതെന്ന് ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞു.

Also Read:

Entertainment News
'വെടക്കാക്കി തനിക്കാക്കുക'യാണ് സുരേഷ് കുമാർ ചെയ്തത്, ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണം; സാന്ദ്ര തോമസ്

'നിവിന്റെ ഫിസിക്കൽ അപ്പിയറൻസ് ഈ സിനിമയിലെ കഥാപാത്രത്തിന് വളരെ പ്രധാനമുള്ളതായിരുന്നു. അത് നിവിനും എനിക്കും അറിയാമായിരുന്നു. നമ്മൾ വെറുതെ ഒരു പ്രൊജക്റ്റ് ചെയ്തിട്ട് കാര്യമില്ലല്ലോ. ഒരു നിവിൻ പോളി സിനിമ എന്ന് പറയുമ്പോൾ അതിൽ റൊമാൻസും ആക്ഷനും പാട്ടും ഡാൻസും എല്ലാമുണ്ടായിരുന്നു. അതെല്ലാം ചെയ്യണമെങ്കിൽ നിവിന്റെ ഫിസിക്കൽ അപ്പിയറൻസ് നന്നായി വരണം. അത് ശരിയായിട്ട് ഞങ്ങൾ ഉദ്ദേശിച്ച രീതിയിൽ എത്തിയില്ല. ലിസ്റ്റിൻ ആയിരുന്നു അന്ന് സിനിമയുടെ നിർമാതാവ്. അദ്ദേഹം കാര്യങ്ങൾ മനസിലാക്കി കൃത്യമായി സഹകരിച്ചു. പുള്ളിക്കും മനസിലായി വെറുതെ അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്ന്. സിനിമയ്ക്ക് ആവശ്യമായ ലുക്കിലേക്ക് നിവിൻ വേഗം തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ആ സിനിമയ്ക്ക് ഒരു ബ്രേക്ക് നൽകി തിരിച്ചുവന്നത്. അവസാനം സംസാരിച്ചപ്പോൾ അതിലേക്ക് എത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്', വിനയ് ഗോവിന്ദ് പറഞ്ഞു.

Also Read:

Entertainment News
ട്രോൾ മെറ്റീരിയലിൽ നിന്ന് പക്കാ ആക്ഷൻ നായകനിലേക്ക്; മലയാളികളെ കൊണ്ട് കൈയ്യടിപ്പിച്ച 'ദി ബാലയ്യ എഫക്ട്'

നിഖില വിമൽ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, കയതു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരായിരുന്നു താരത്തിലെ മറ്റു അഭിനേതാക്കൾ. വിവേക് രഞ്ജിത്ത് ആണ് തിരക്കഥ. 'കിളി പോയി', 'കോഹിനൂർ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'താരം'. അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബി ആണ് ഇനി വിനയ് ഗോവിന്ദിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. മാർക്കോ എന്ന വൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഫെബ്രുവരി 21 ന് റിലീസിനെത്തും.

Content Highlights: Director Vinay Govind talks about Nivin Pauly film Thaaram

To advertise here,contact us