ചിപ്സ് പോലും കയറ്റാനാകുന്നില്ല, പിന്നെ എങ്ങനെ കുതിരയെ തിയേറ്ററിനുള്ളിൽ കയറ്റി?; വൈറലായി 'ഛാവ' തിയേറ്റർ വീഡിയോ

സംബാജി മഹാരാജാവ് ആയി വേഷം കെട്ടി കുതിരപ്പുറത്ത് തിയേറ്ററിലെത്തുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിക്കുന്ന ഒരു തിയേറ്ററിനുള്ളിൽ നിന്നുള്ള കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Audience Reaction !#Chhaava #ChhaavaInCinemas #ChhaavaReview #VickyKaushal pic.twitter.com/wQsKwI8Hr6

സംബാജി മഹാരാജാവ് ആയി വേഷം കെട്ടി കുതിരപ്പുറത്ത് തിയേറ്ററിലെത്തുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊട്ടും മേളത്തിന്റെയും അകമ്പടിയോടെ കുതിരപ്പുറത്ത് തിയേറ്ററിലെത്തിയ യുവാവ് സ്റ്റേജിൽ കയറി നിൽക്കുന്നതും ആളുകൾ അയാളെ മൊബൈലിൽ പകർത്തുന്നതും കാണാം. രസകരമായ നിരവധി കമന്റുകളാണ് ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വരുന്നത്. ഞങ്ങൾക്ക് തിയേറ്ററിൽ ചിപ്സ് പോലും കയറ്റാനാകുന്നില്ല, ഇയാൾ എങ്ങനെയാണു കുതിരയെ അകത്തു കയറ്റിയതെന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. ആരാധകരുടെ ഇത്തരം ഭ്രാന്തുകളെ വിമർശിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. പലരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സംബാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഠിനമായ ക്ലൈമാക്സ് കണ്ട് കണ്ണീരണിയുന്ന പ്രേക്ഷകരുടെ വീഡിയോ വൈറലാണ്.

Chhaava Movie: 'छावा' पाहायला घोड्यावरून संभाजीराजांची वेषभूषा धारण करत आला तरुण...थेट चित्रपट गृहात एन्ट्री, व्हिडिओ पाहा #Chhaava #ChhaavaInCinemas #ChhaavaReview pic.twitter.com/Lihl3RBLXo

മൂന്നു ദിവസത്തിനിടെ 150 കോടി രൂപ നേടിയിരിക്കുകയാണ് ചിത്രം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനിടെ 140കോടി നേടിയ അക്ഷയ് കുമാര്‍ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്. സാക്നിൽക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള ബോക്സോഫീസ് കളക്ഷൻ 165.75കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇന്ത്യന്‍ കളക്ഷന്‍ 139.75 കോടിയാണ്. സിനിമ വിദേശത്ത് 25 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്.

രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രശ്മികയും വിക്കിയും ഒന്നിച്ചുള്ള പ്രൊമോഷനുകൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

Content Highlights: Theatre respinse video from Vicky Kaushal's film Chhaava goes viral

To advertise here,contact us