ഷങ്കറിനെയും ബാലയ്യയെയും വിറപ്പിച്ച വെങ്കടേഷ് ചിത്രം ഇനി ഒടിടിയിലേക്ക്; സ്വന്തമാക്കിയത് റെക്കോർഡ് തുക

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയോളമാണ് സിനിമ വാരിക്കൂട്ടിയത്.

വെങ്കടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ മുന്നേറ്റമാണ് നടത്തിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയോളമാണ് സിനിമ വാരിക്കൂട്ടിയത്. വെങ്കടേഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ സിനിമയാണിത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

Also Read:

Entertainment News
മൂന്ന് ദിവസംകൊണ്ട് 150 കോടി, ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി 'ഛാവ'

ചിത്രം സീ 5 ലൂടെ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായ വന്‍ തുകയ്ക്കാണ് ചിത്രം വിറ്റുപോയത്. 27 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത് എന്നാണ് വിവരം. സിനിമയുടെ ഡിജിറ്റൽ അവകാശം സീ 5 വാങ്ങിയെങ്കിലും പതിവ് തെറ്റിച്ച് ഒടിടി റിലീസിന് മുമ്പ് ആദ്യം സിനിമ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അവിടെയും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവുകൂടിയാണ് സംക്രാന്തികി വസ്‌തുനാം. ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇനി വരാനിരിക്കുന്ന ഒരു സംക്രാന്തിയിൽ ആ ചിത്രം റിലീസ് ചെയ്യുമെന്നാണ് അനിൽ രവിപുടി പറയുന്നത്. സിനിമയുടെ ടെംപ്ളേറ്റ് വർക്ക് ആയെന്നും അതിനെ മറ്റൊരു സാഹചര്യത്തിൽ പ്ലേസ് ചെയ്യാവുന്ന തരത്തിൽ ഉള്ള വലിയ സാധ്യതയാണ് സിനിമയ്ക്കുള്ളതെന്നും അനിൽ രവിപുടി പറഞ്ഞു.

Also Read:

Entertainment News
ഭ്രമയുഗത്തിലെ യക്ഷിയും ചാത്തനും ഞാൻ ചെയ്ത പരിപാടി ആണെന്ന് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു: റംസാൻ

മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം.

Content Highlights: Venkatesh superhit film Sankranthiki Vasthunam all set for OTT release

To advertise here,contact us