'സാധാരണക്കാരെപോലെ റോഡ് മുറിച്ച് കടക്കുന്നുവെന്ന് ക്യാപ്ഷൻ'; എന്നാ പിന്നെ ഞാന്‍ ഇഴഞ്ഞ് വരാമെന്ന്‌ ശ്യാം മോഹൻ

നിമിഷ നേരംകൊണ്ട് തന്നെ ശ്യാം മോഹന്റെ കമന്റ് ശ്രദ്ധ നേടുകയായിരുന്നു.

ഒരു ഓണ്‍ലെെന്‍ മീഡിയയില്‍ തന്നെ കുറിച്ച് വന്ന വീഡിയോക്ക് നടന്‍ ശ്യാം മോഹന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയാണ്. ശ്യാം മോഹന്‍ റോഡ് മുറിച്ച് കടക്കുന്ന വീഡിയോക്ക് ഒരു ഓണ്‍ലെെന്‍ മീഡിയ നല്‍കിയ ക്യാപ്ഷനെയാണ് കമന്‍റിലൂടെ നടന്‍ ട്രോളിയത്.

‘സാധാരണക്കാരെപോലെ റോഡ് മുറിച്ച് കടന്ന് നടന്‍ ശ്യാം മോഹന്‍’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് മറുപടിയായി ‘എന്നാ പിന്നെ ഞാന്‍ ഇഴഞ്ഞ് വരാം’ എന്ന് ശ്യാം മോഹന്‍ കമന്റ് ഇട്ടു. നിമിഷ നേരംകൊണ്ട് തന്നെ ശ്യാം മോഹന്റെ കമന്റ് ശ്രദ്ധനേടുകയായിരുന്നു.

പ്രേമലു എന്ന ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തെ പോലെ കുറിക്ക് കൊള്ളുന്ന മറുപടിയാണ് റിയല്‍ ലെെഫിലും നടന്‍ നല്‍കിയിരിക്കുന്നത് എന്നാണ് പലരും ഈ കമന്‍റിന് നല്‍കിയിരിക്കുന്ന മറുപടി. നടന്‍റെ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ടുമായി മീമുകളും ട്രോളുകളും വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Also Read:

Entertainment News
'ഇടിയും ബഹളവും ഇല്ലാത്ത ഒരു പാവം ദുൽഖർ', സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് സൗബിൻ

ബട്ടര്‍ഫ്ളൈ മീഡിയ എന്ന യൂട്യൂബ് ചാനലിന്‍റ നൽകിയ ക്യാപ്ഷനും തമ്പ്‌നെയില്‍സും നേരത്തെയും വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ ബട്ടര്‍ഫ്ളൈ മീഡിയ സോഷ്യൽ മീഡിയയിൽ നിന്ന് ശ്യാം മോഹന്‍റെ വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട്.

അടുത്തിടെയായി പാപ്പരാസി സ്വഭാവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ ഓണ്‍ലെെന്‍ മാധ്യമങ്ങള്‍ക്കെതിരെ സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന നടി എസ്തര്‍ അനിലിന്റെ ദൃശ്യങ്ങള്‍ മോശമായ ആങ്കിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ നടി രംഗത്തെത്തിയിരുന്നു. നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയെ ആയിരുന്നു എസ്തര്‍ വിമര്‍ശിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlights: Actor Shyam Mohan against the caption given by the YouTube channel

To advertise here,contact us