ഞാൻ 100 തവണ പ്രാക്ടീസ് ചെയ്യും, വിജയ് സാർ സെറ്റിൽ വന്ന് ഒറ്റ ടേക്കിൽ ഗംഭീരമാക്കും!: മീനാക്ഷി ചൗധരി

'അദ്ദേഹത്തിന്റെ എനർജിയോട് ഒപ്പം നിൽക്കണം എന്നോർത്ത് എനിക്ക് ടെൻഷനാകുമായിരുന്നു. ഒരുപാട് കഠിനാദ്ധ്വാനിയായ, ടാലന്റഡ് ആയ വ്യക്തിയാണ് വിജയ് സാർ'

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് നേടിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത്. ഇപ്പോഴിതാ സിനിമയിൽ വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടാതിരിക്കാൻ താൻ സോങ് ഷൂട്ടിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യുമെന്ന് മീനാക്ഷി ചൗധരി പറയുന്നു.

Also Read:

Entertainment News
ഗജിനിയിലെ 'മെമ്മറി ലോസ്' പോലെ ഒരു 'എലമെന്റ്' ഈ സിനിമയിലുമുണ്ട്; ശിവകാർത്തികേയൻ ചിത്രത്തെ കുറിച്ച് മുരുഗദോസ്

'ഞാൻ സോങ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും കാരണം മറ്റുള്ളവരുടെ പ്രത്യേകിച്ച് വിജയ് സാറിന്റെ സമയം വെറുതെ കളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യും. അദ്ദേഹത്തിന്റെ എനർജിയോട് ഒപ്പം നിൽക്കണം എന്നോർത്ത് എനിക്ക് ടെൻഷനാകുമായിരുന്നു. ഒരുപാട് കഠിനാദ്ധ്വാനിയായ, ടാലന്റഡ് ആയ വ്യക്തിയാണ് വിജയ് സാർ', മീനാക്ഷി ചൗധരി പറഞ്ഞു.

Also Read:

Entertainment News
തോക്ക് കിട്ടാത്തതിൽ വിഷമം ഉണ്ട്, റൈഫിൾ ക്ലബ്ബിന്റെ അവസാനം തോക്ക് ചോദിച്ച് വാങ്ങിയതാണ്: റംസാൻ

തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. കഴിഞ്ഞ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Meenakshi Chowdhary talks about the experience of working with Vijay

To advertise here,contact us