ദളപതിക്ക് ശേഷം ഇനി തലൈവർക്കൊപ്പം; കൂലിയിൽ പൂജ ഹെഗ്‌ഡെയുടെ കിടിലൻ ഡാൻസ് നമ്പറും?

സിനിമയിൽ പൂജ ഹെഗ്‌ഡെയും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ പൂജ ഹെഗ്‌ഡെയും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രത്തിൽ പൂജ ഹെഗ്‌ഡെയുടെ കിടിലൻ ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ ഏറെ ആവേശം നൽകുന്ന ഡാൻസ് നമ്പറാകും ഇത് എന്നും സൂചനയുണ്ട്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Also Read:

Entertainment News
അമൽ നീരദുമല്ല, അൻവർ റഷീദുമല്ല; അടുത്ത മോഹൻലാൽ പടം സംവിധാനം ചെയ്യുന്നത് അനൂപ് മേനോൻ

ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്ന് നേരത്തെ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Reports that Pooja Hegde to feature in a dance number in Coolie

To advertise here,contact us