ബോളിവുഡിന് ഇതാ മറ്റൊരു സൂപ്പർസ്റ്റാർ, ബോക്സ് ഓഫീസിൽ കുതിച്ചുപാഞ്ഞ് വിക്കിയുടെ 'ഛാവ'

ചിത്രം വളരെ വേഗം 200 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഓരോ ദിവസവും സിനിമയുടെ കളക്ഷൻ വലിയ തോതിൽ കൂടുന്നുണ്ട്.

Also Read:

Entertainment News
തോക്ക് കിട്ടാത്തതിൽ വിഷമം ഉണ്ട്, റൈഫിൾ ക്ലബ്ബിന്റെ അവസാനം തോക്ക് ചോദിച്ച് വാങ്ങിയതാണ്: റംസാൻ

അഞ്ചാം ദിവസമായ ഇന്നലെ ചിത്രം 24.50 കോടിയാണ് നേടിയത്. ഇതോടെ സിനിമയുടെ കളക്ഷൻ 165.00 കോടിയായി 24 കോടി ആയിരുന്നു സിനിമയുടെ തിങ്കളാഴ്ചത്തെ കളക്ഷൻ. ചിത്രം വളരെ വേഗം 200 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. സിനിമ വിദേശത്ത് നിന്ന് 25 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രശ്മികയും വിക്കിയും ഒന്നിച്ചുള്ള പ്രൊമോഷനുകൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

Also Read:

Entertainment News
ഫുൾ ഫോമിൽ പൃഥ്വിരാജ്, എമ്പുരാൻ തിയേറ്ററിൽ എത്തും മുന്നേ വിലായത്ത് ബുദ്ധ ചിത്രീകരണം തീരും

മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Vicky Kaushal's film Chhava collection report worldwide

To advertise here,contact us