അവർക്ക് ഹിന്ദി അറിയില്ല എനിക്ക് മലയാളവും, ഒടുവിൽ ഞാൻ ഒരു വഴി കണ്ടെത്തി; രസകരമായ അനുഭവം പങ്കുവെച്ച് നീന ഗുപ്ത

കേരളത്തിൽ പോയാൽ അവിടെയുള്ളവർ എല്ലാം മലയാളം വായിക്കുകയും എഴുതുകയും ചെയ്യും. അവരുടെ ലിറ്ററേച്ചർ വളരെ സമ്പന്നമാണ്

മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് നീന ഗുപ്ത. ഹിന്ദി സിനിമയ്ക്കൊപ്പം മലയാളത്തിലും നീന ഗുപ്ത തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ സിനിമകളായ അഹം, വാസ്തുഹാര എന്നിവയിൽ നീന ഗുപ്ത പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റഹ്മാൻ, സഞ്ജു ശിവറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആയ 1000 ബേബീസ് ആണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ നടിയുടെ വർക്ക്. ഇപ്പോഴിതാ സീരീസിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നീന ഗുപ്ത.

Also Read:

Entertainment News
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?, വില്ലനോടുള്ള കടുത്ത ദേഷ്യം, സ്ക്രീൻ വലിച്ചു കീറി പ്രേക്ഷകൻ; വൈറലായി വീഡിയോ

1000 ബേബീസിന്റെ ഷൂട്ടിംഗിനിടെ മലയാളം മാത്രം സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന തൻ്റെ പാചകക്കാരനോട് സംസാരിക്കാൻ താൻ പ്രയോഗിച്ച വഴിയെക്കുറിച്ചാണ് നീന ഗുപ്ത മനസുതുറന്നത്‌. 'അവൾക്ക് ഹിന്ദി തീരെ അറിയില്ലായിരുന്നു. ഹൽദി (മഞ്ഞൾ), നമക് (ഉപ്പ്) എന്നിവ പോലും അറിയില്ല. എനിക്കാണെങ്കിൽ മലയാളം തീരെ അറിയില്ല. അപ്പോഴാണ് സാങ്കേതികവിദ്യ ഉപയോഗപ്രദമായത്. ഞാൻ പാചകത്തിനുള്ള നിർദ്ദേശങ്ങൾ ഹിന്ദിയിൽ ഫോണിലൂടെ പറയുകയും അതിന്റെ മലയാളം ട്രാൻസ്‌ലേഷൻ അവളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തിയത്', നീന ഗുപ്ത പറഞ്ഞു.

Also Read:

Entertainment News
'ടൊവിനോ കോസ്റ്റ് കൂട്ടാൻ ശ്രമിക്കുന്ന നടനല്ല, നിർമാതാക്കൾക്ക് ഒപ്പം നിൽക്കുന്നയാളാണ് അദ്ദേഹം'; സന്ദീപ് സേനൻ

കേരളത്തെ പുകഴ്ത്താനും നീന ഗുപ്ത മറന്നില്ല. 'കേരളത്തിൽ പോയാൽ അവിടെയുള്ളവർ എല്ലാം മലയാളം വായിക്കുകയും എഴുതുകയും ചെയ്യും. അവരുടെ ലിറ്ററേച്ചർ വളരെ സമ്പന്നമാണ്, എന്നാണ് നടി പറഞ്ഞത്. സാറ എന്ന കഥാപാത്രത്തെയാണ് സീരിസിൽ നീന ഗുപ്ത അവതരിപ്പിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരിസ് നിർമിച്ചിരിക്കുന്നത്. ഫെയ്സ് സിദ്ദിക്കാണ് സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശങ്കർ ശർമ്മയാണ് സംഗീതം.

Content Highlights: Neena Gupta shares her experience in kerala while shooting for a web series

To advertise here,contact us