'കമ്പനി'യിലെ മോഹൻലാലിന്റെ പെർഫോമൻസിൽ ഞാൻ ആദ്യം തൃപ്തനായിരുന്നില്ല: രാം ഗോപാൽ വർമ

2002ല്‍ പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് കമ്പനി

അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു കമ്പനി. മലയാളത്തിന്റെ സ്വന്തം മോഹൻലാലും സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ഏറെ പ്രശംസ കിട്ടിയ നടന്റെ പ്രകടനത്തിൽ താൻ ആദ്യമൊന്നും അത്ര തൃപ്തനായിരുന്നില്ല എന്ന് പറയുകയാണ് രാം ഗോപാൽ വർമ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'കമ്പനി എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനത്തിൽ ആദ്യം തനിക്ക് തൃപ്തിയില്ലായിരുന്നു. കഥാപാത്രത്തെ സംബന്ധിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം ഏറെ സംശയങ്ങൾ ഉന്നയിക്കുമെന്നാണ് കരുതിയത്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കുന്നതിന് എത്ര ദിവസം വേണമെന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്. അത് തന്നെ അത്ഭുതപ്പെടുത്തി' എന്ന് രാം ഗോപാൽ വർമ പറഞ്ഞു.

വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തില്‍ ആദ്യമെല്ലാം തനിക്ക് അതൃപ്തി തോന്നി. താൻ മനസ്സിൽ കാണുന്നത് അദ്ദേഹം നൽകുന്നില്ല എന്ന് തോന്നിയപ്പോൾ മോഹന്‍ലാലിനെക്കൊണ്ട് വീണ്ടും വീണ്ടും ടേക്കുകള്‍ എടുപ്പിച്ചു. ഏകദേശം ഏഴ് ടേക്കുകളാണ് ആ രംഗത്തിന് എടുപ്പിച്ചത്. ആ ടേക്കുകൾ നോക്കിയപ്പോൾ ആദ്യ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് തനിക്ക് മനസിലായി എന്നും രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടു.

Also Read:

Entertainment News
മഴ പെയ്താൽ വരെ സിനിമയുടെ കളക്ഷനെ ബാധിക്കും, ഞാനും സിനിമകളുടെ നിര്‍മാണ പങ്കാളിയായിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

2002ല്‍ പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് കമ്പനി. ഐ പി എസ് വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ മനീഷ കൊയ്‌രാള, സീമ ബിശ്വാസ്, അന്തര മാലി, രാജ്പാൽ യാദവ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Ram Gopal Varma talks about the perfomance of Mohanlal in Company movie

To advertise here,contact us