ഉര്‍വശിക്കൊപ്പം മികച്ച നടിയായ ബീന ടീച്ചറുടെ 'തടവ്'; ഇന്ന് മുതല്‍ തിയേറ്ററുകളില്‍

നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ തടവ് ചലച്ചിത്രമേളകളില്‍ മികച്ച ജനപ്രീതിയും നേടിയിരുന്നു.

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി തിളങ്ങിയ തടവ് എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഫെബ്രുവരി 21നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. മുപ്പതോളം തിയേറ്ററുകളിലാണ് ചിത്രം ആദ്യ ഘട്ടത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

പട്ടാമ്പി സ്വദേശിയും അധ്യാപികയും നാടകപ്രവര്‍ത്തകയുമായ ബീന ആര്‍ ചന്ദ്രനാണ് തടവില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഗീതയായുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബീന ടീച്ചര്‍ സ്വന്തമാക്കിയിരുന്നു. നടി ഉര്‍വശിക്കൊപ്പമായിരുന്നു അവര്‍ അവാര്‍ഡ് പങ്കിട്ടെടുത്തത്.

Also Read:

Entertainment News
സ്‌കൂള്‍ കാലത്ത് പൈങ്കിളി പ്രേമമുണ്ടായിരുന്നോ എന്ന് ചോദ്യം;അമ്മയെ ചൂണ്ടി ചിരിപ്പിക്കുന്ന മറുപടിയുമായി അനശ്വര

തടവ് ഒരുക്കിയ ഫാസില്‍ റസാഖായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച നവാഗത സംവിധായകന്‍. IFFKയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ഫാസില്‍ സ്വന്തമാക്കിയിരുന്നു. നിരവധി ദേശീയ-അന്തര്‍ ദേശീയ ചലച്ചിത്രോത്സവങ്ങളിലും തടവ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

Also Read:

Entertainment News
പ്രേം നസീറിന്റെ നെഗറ്റീവ് റോൾ ചിത്രം പരാജയമായി, ഇന്ന് മോഹൻലാലിനെ പോലും നെഗറ്റീവ് റോളിൽ സ്വീകരിക്കും; ജഗദീഷ്

ബീന ടീച്ചര്‍ക്കൊപ്പം സുബ്രഹ്‌മണ്യന്‍, അനിത എന്നിവരാണ് തടവിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. നവാഗതരും സിനിമാ-നാടകപ്രവര്‍ത്തകരുമടക്കം നാല്‍പതിലധികം പാലക്കാട്ടുകാര്‍ ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Content Highlights: Thadavu Movie in theatres

To advertise here,contact us