എനിക്ക് വേണ്ടത് ദേ ഇതാണ്! ഫുൾ ഓൺ പവറിൽ ഡാൻസ് ചെയ്ത് ധനുഷ്, വൈറലായി വീഡിയോ

ശരണ്യ പൊൻവണ്ണനുമൊത്തുള്ള ഒരു നൃത്ത രംഗമാണ് ധനുഷ് അഭിനയിച്ചു കാണിക്കുന്നത്

ധനുഷ് സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് 'നിലാവുക്ക് എൻമേല്‍ എന്നടി കോപം'. മികച്ച പ്രതികരണമാണ് സിനിമ തിയേറ്ററുകളിൽ നേടുന്നത്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗം ധനുഷ് അഭിനയിച്ച് കാണിക്കുന്ന ചിത്രീകരണ സമയത്തുള്ള ബി ടി എസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ശരണ്യ പൊൻവണ്ണനൊത്തുള്ള ഒരു നൃത്ത രംഗമാണ് ധനുഷ് അഭിനയിച്ചു കാണിക്കുന്നത്. വീഡിയോയിൽ മലയാളി താരമായ മാത്യു തോമസ് ഇരിയ്ക്കുന്നതും കാണാം. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ ധനുഷിന്റെ അഭിനയ മികവിനെയും സംവിധാന മികവിനെയും പുകഴ്ത്തുകയാണ് ആരാധകർ.

What a dancer @dhanushkraja, BTS on the sets of #NEEK! pic.twitter.com/37zmu0MKTe

Director @dhanushkraja sir 🤍#Neek #NilavukuEnMelEnnadiKobam pic.twitter.com/dSdg7fnXGd

Also Read:

Entertainment News
ഭീമമായ ബജറ്റായിരുന്നു സിനിമയുടേത്, സാമ്പത്തികമായി ലാഭമുണ്ടാക്കാൻ ആടുജീവിതത്തിന് ആയിട്ടില്ല: ബ്ലെസി

പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയുന്ന ചിത്രമാണ് 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം'. ചിത്രത്തിൽ മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'ഇഡലികടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു മാസത്തെ ഗ്യാപ്പിലാണ് ധനുഷിന്റെ രണ്ട് സംവിധാന സംരംഭങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്.

Content Highlights: Dhanush's dance is gaining attention on social media

To advertise here,contact us