മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എമ്പുരാൻ. ചിത്രത്തിൽ നിന്നുള്ള പുതിയ ക്യാരക്റ്റർ പോസ്റ്റർ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൻഡ്രിയ തിവാദർ അവതരിപ്പിക്കുന്ന മിഷേൽ മെനുഹിൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ പോസ്റ്ററിന് പിന്നാലെ ആദ്യ സിനിമയായ ലൂസിഫറിൽ നിന്നുള്ള ഒരു കണക്ഷൻ കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ.
Character No.06Andrea Tivadar as Michele Menuhin in #L2E #EMPURAANWatch : https://t.co/gTogjXTblxMalayalam | Tamil | Telugu | Kannada | Hindi#March27@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod… pic.twitter.com/f313hAiEIN
ആദ്യ ഭാഗത്തിന്റെ തുടക്കം അലക്സ് ഒ'നെൽ അവതരിപ്പിച്ച റോബ് എന്ന കഥാപാത്രം കംപ്യൂട്ടറിൽ ആരെയോ തിരയുന്നത് കാണാം. ഒടുവിൽ അത് അബ്റാം ഖുറേഷിയി ആണെന്ന് മനസ്സിലാക്കുമ്പോൾ 'മിഷേൽ ഫ്ലാഗ് ഇറ്റ് ഓഫ്, ഇറ്റ് ഈസ് അബ്റാം ഖുറേഷി', എന്ന് ഒരു കഥാപാത്രത്തിനോട് ഹെഡ്ഫോണിലൂടെ പറയുന്നത് കാണാം. റോബ് ആ പറയുന്ന മിഷേൽ ആണ് എമ്പുരാനിൽ ആൻഡ്രിയ തിവാദർ അവതരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. എമ്പുരാനിൽ പ്രധാനപ്പെട്ട ഒരു റോൾ തന്നെയാകും ആൻഡ്രിയ തിവാദർ അവതരിപ്പിക്കുന്നത്. പതിവ് പോലെ കഥാപാത്രത്തെ കുറിച്ച് നടി സംസാരിക്കുന്ന വീഡിയോയും ക്യാരക്ടര് പോസ്റ്ററിനൊപ്പം പുറത്തുവന്നിട്ടുണ്ട്.
And after 6 years, you found a new detail in Lucifer. Just brilliant Murali Gopi and Prithvi 🔥 https://t.co/lOIfKjhGTo pic.twitter.com/uxDxgdbEnO
"Michelle flag it off it's AB'RAAM KHURESHI AB'RAAM "🦉🔥I'm Extremely Hyped For Connection's Between Lucifer & #EMPURAAN, as well as for MURALI GOPI Writing!✍🏻💥 pic.twitter.com/iNMabJXvEI
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan charcter poster goes trending on social media