മാർക്കോയിൽ അവസാനിച്ചെന്ന് കരുതേണ്ട, ഇനി വരാനുള്ളത് അയാളാണ്, 'മോസ്റ്റ് വയലന്റ് സിനിമ'യുമായി നാനി; ഹിറ്റ് 3 ടീസർ

ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്

മികച്ച തിരക്കഥയുടെ പിൻബലത്താലും ട്വിസ്റ്റുകളും സസ്പെൻസുകളും കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച സിനിമയായിരുന്നു തെലുങ്ക് ചിത്രമായ 'ഹിറ്റ് ചാപ്റ്റർ വൺ'. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സ്വഭാവത്തിൽ പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിലും വളരെ നല്ല കുതിപ്പാണ് ഉണ്ടാക്കിയത്. നടൻ നാനി ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം മികച്ച വിജയം നേടിയതിനെ തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. നാനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Also Read:

Entertainment News
10 വർഷം കൊണ്ട് നേടിയത് 1167 കോടി, ബോക്സ് ഓഫീസിൽ ഫയറായി അജിത് കുമാർ; കളക്ഷൻ റിപ്പോർട്ട്

അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്. സസ്‌പെൻസും ട്വിസ്റ്റും ഒപ്പം നിറയെ വയലൻസും നിറഞ്ഞ സിനിമയാകും 'ഹിറ്റ് ചാപ്റ്റർ ത്രീ' എന്ന സൂചനയാണ് ടീസർ നൽകുന്നത്. തെലുങ്കിലെ ദി മോസ്റ്റ് വയലന്റ് ചിത്രമെന്നാണ് സിനിമയെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്.

റിലീസായി നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നുണ്ട്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.

കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം നൽകുന്നത് മിക്കി ജെ മേയർ ആണ്. വാൾ പോസ്റ്റർ സിനിമ, യൂണിമസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പ്രശാന്തി തിപിർനേനിയും നടൻ നാനിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Content Highlights: Nani film Hit 3 promises to be the most violent film from Telugu

To advertise here,contact us