അടിമുടി സ്വാഗിൽ നാനി; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി 'അർജുൻ സർക്കാർ'

2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും

തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം 'ഹിറ്റ് 3' ടീസര്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാനിയുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ടീസർ ഇതിനകം യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1 ആയി മാറിയിരിക്കുമായാണ്. 15 മില്യണിലധികം കാഴ്ചക്കാരെയാണ് ടീസർ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന് സര്‍ക്കാരിന്റെ ലാത്തി എന്ന ടൈറ്റില്‍ ആണ് നല്‍കിയിരിക്കുന്നത്.

അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ വരച്ചുകാട്ടുന്നതാണ് ടീസർ. ഒരു സാധാരണ ആക്ഷന്‍ ഹീറോ എന്നതിലും കൂടുതല്‍ ആഴമുള്ള കഥാപാത്രമാണ് അര്‍ജുന്‍ സര്‍ക്കാര്‍ എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പൊള്‍ വന്ന ടീസറും നൽകുന്ന സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്.

ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

Also Read:

Entertainment News
'നിങ്ങളുടെ സിനിമകൾ കണ്ടു വളർന്ന പയ്യൻ എന്ന നിലയിൽ…'; ഷങ്കറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് 'ഡ്രാഗൺ'

ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്: സിങ്ക് സിനിമ, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ്. ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ് രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി.

Content Highlights: Nani movie Hit 3 teaser trending in social media

To advertise here,contact us