മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രമാണ് നടന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ഒരു പരിപാടിയിൽ ചാക്കോച്ചനൊപ്പം 1998 ൽ എടുത്ത ഫോട്ടോ ആരാധിക കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്.
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴുള്ള ചാക്കോച്ചനെയാണ് ചിത്രത്തിൽ കാണുന്നത്. ആരാധിക ഫോട്ടോ കാണിക്കുമ്പോൾ ഞെട്ടുന്ന ചാക്കോച്ചനെ വീഡിയോയിൽ കാണാം. ആരാധിക ഫോണിൽ കാണിക്കുന്ന ഫോട്ടോ ചാക്കോച്ചൻ തന്റെ ഫോണിൽ പകർത്തുന്നുമുണ്ട്. ശേഷം ആരാധികയെ സ്റ്റേജിലേക്ക് ക്ഷണിച്ച് ഇവർക്കൊപ്പം 26 വർഷത്തിന് ശേഷം വീണ്ടും ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
The Best Video seen on internet today 😊#KunchakoBoban ❤️ pic.twitter.com/PkC6sOWrxz
https://www.instagram.com/reel/DGdPHwTy2Mh/?utm_source=ig_web_copy_link
അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒരു ക്രൈം ഇന്വെസ്റ്റിഗേഷന് ഴോണറില് ഒരുങ്ങിയ സിനിമയില് സിഐ ഹരിശങ്കര് എന്ന കഥാപാത്രമായാണ് കുഞ്ചോക്കോ ബോബന് എത്തുന്നത്. നടന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ഉയരുന്നത്. പ്രിയാമണി, ജഗദീഷ്, വിശാഖ് തുടങ്ങിയവരാണ് ചിത്രത്തില് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്ക്ക് ശേഷം ഷാഹി കബീര് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില് അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര് ഓണ് ഡ്യൂട്ടി.
Content Highlights: Fan girl takes photo again after 26 years with Kunchacko Boban