പാൻ ഇന്ത്യൻ തരംഗം തുടരുന്നു, ഗെറ്റ് സെറ്റ് ബേബി തമിഴ്, തെലുങ്ക് വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അ‍ർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ എന്നാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

മാർക്കോ എന്ന വൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ തമിഴ്, തെലുങ്ക് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അർജുൻ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം.

Also Read:

Entertainment News
റോബിയുടെ ക്യാമറ മികവിൽ ചാക്കോച്ചന്റെ ഒന്നൊന്നര വരവ്; ഓഫീസർ ഓൺ ഡ്യൂട്ടി ബിടിഎസ്

നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അ‍ർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ എന്നാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരുപിടി ഡോക്ടർ കഥാപാത്രങ്ങളുടെ ഗണത്തിലേക്കാണ് ഫാമിലികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഉണ്ണി മുകുന്ദന്‍റെ ഈ കഥാപാത്രവും എത്തിയിരിക്കുന്നത്.

കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ.

Content Highlights: get set baby tamil telugu rights sold for a record price

To advertise here,contact us