അറ്റ്ലീ വാങ്ങുന്നതേ 100 കോടി, അപ്പോൾ അല്ലുവിൻ്റെ പ്രതിഫലമോ? 'അറ്റ്ലീ 6' ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

സൽമാൻ ഖാൻ, കമൽ ഹാസൻ എന്നിവരെ നായകന്മാരാക്കി അറ്റ്ലീ ഒരു ചിത്രം ഒരുക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു

തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച സംവിധായകനാണ് അറ്റ്ലീ. സമ്മിശ്ര പ്രതികരണങ്ങളാണ് മിക്ക അറ്റ്ലീ സിനിമകൾക്കും ലഭിക്കുന്നതെങ്കിലും സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ് നേടുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ എന്ന ഹിറ്റ് സിനിമയ്ക്ക് അടുത്ത അറ്റ്ലീ സിനിമയ്ക്കായി എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്. അല്ലു അർജുനാണ് അടുത്ത സിനിമയിൽ നായകനായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സൽമാൻ ഖാൻ, കമൽ ഹാസൻ എന്നിവരെ നായകന്മാരാക്കി അറ്റ്ലീ ഒരു ചിത്രം ഒരുക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ കഥയിൽ കമൽ ഹാസനും സൽമാൻ ഖാനും താല്പര്യം പ്രകടിപ്പിച്ചെന്നും ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഈ സിനിമയിലേക്ക് കടക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് ഈ സിനിമ ഉപേക്ഷിച്ചെന്നും വാർത്തകൾ വന്നിരുന്നു.

#Atlee6 Project budget #Atlee Salary - 100 Cr#AlluArjun    Salary - 250 CrMovie Total Budget - 600 CrTwo big companies are going to co-produce this film.

Also Read:

Entertainment News
ആഴ്ചകൾ കഴിഞ്ഞിട്ടും നെറ്റ്ഫ്ലിക്സിന് 'ലക്കി' തന്നെ ഭാസ്കർ; ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ

#Atlee6 Project budget #Atlee Salary - 100 Cr#AlluArjun Salary - 250 CrMovie Total Budget - 600 CrTwo big companies are going to co-produce this film. pic.twitter.com/UKOXXb3Jo4

പുഷ്പ 2 ആണ് അല്ലു അർജുൻ നായകനായി തിയേറ്ററിലെത്തിയ അവസാനത്തെ സിനിമ. ചിത്രം ഇതുവരെ 1871 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമ. എല്ലാ കോണുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങൾ ലഭിച്ച പുഷ്പ 2വിന് പക്ഷെ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Atlee - Allu Arjun film is going to be made in 600 crores

To advertise here,contact us